'പഞ്ചിംഗി'ലൂടെ മരത്തടി തരികളാക്കും; ഉരുക്കു പാളി ഇടിച്ച് ചളുക്കും:വിസ്മയമായി 12 വയസുള്ള റഷ്യക്കാരി

'പഞ്ചിംഗി'ലൂടെ മരത്തടി തരികളാക്കും;  ഉരുക്കു പാളി ഇടിച്ച് ചളുക്കും:വിസ്മയമായി 12 വയസുള്ള റഷ്യക്കാരി

മോസ്‌കോ:  നിത്യാഭ്യാസത്തിന്റെ വേഗ ബലമാര്‍ന്ന കൈകളാല്‍ മരത്തടി ഇടിച്ചു തരികളാക്കി വിസ്മയ താരമായി പന്ത്രണ്ടു വയസ് മാത്രമുള്ള റഷ്യക്കാരി; ഉരുക്കു പാളി 'പഞ്ചിംഗി'ലൂടെ ചളുക്കുന്ന എവ്നികയുടെ വീഡിയോയും അമാനുഷികമെന്ന വിശേഷണത്തോടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ബോക്‌സിംഗുകാര്‍ ധരിക്കുന്ന കയ്യുറയില്ലാതെയാണ് എവ്നികയുടെ വിക്രിയ.

വെറും എട്ട് വയസുള്ളപ്പോള്‍ ഒരു മിനിറ്റില്‍ 100 പഞ്ചുകള്‍ ചെയ്ത് പ്രശസ്തയായിരുന്നു ഈ കൊച്ചു 'ശക്തി സംഭരണി'. ഗുസ്തി താരമായ അച്ഛന്‍ രുസ്ത്രമില്‍ നിന്ന് ചെറുപ്പം മുതല്‍ കിട്ടിയ പരിശീലനവും പ്രചോദനവുമാണ് തന്റെ നൈപുണ്യത്തിനു കാരണമെന്ന് വിശ്വസിക്കുന്നു എവ്നിക. നാലു വയസുള്ളപ്പോള്‍ മുതല്‍ അച്ഛനെ അനുകരിച്ചുപോന്നു ഈ മിടുക്കി. കുട്ടിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ രുസ്ത്രം
അവള്‍ക്കായി അവസരങ്ങള്‍ തുറന്ന് നല്‍കുകയായിരുന്നു. മുതിര്‍ന്നവര്‍ക്കായി നിശ്ചയിച്ച ടാസ്‌കുകള്‍ ഇവ്നിക അനായാസം ചെയ്യാന്‍ തുടങ്ങി.

സാധാരണ പഞ്ചിംഗ് ബാഗുകള്‍ നല്‍കാതെ മരത്തിലും സ്റ്റീല്‍ വാതിലിലും പഞ്ച് ചെയ്ത് മകള്‍ വളരട്ടെ എന്നാണ് രുസ്ത്രം തീരുമാനിച്ചത്.'അവള്‍ വളരെ ശ്രദ്ധയോടെ കഠിനാധ്വാനം ചെയ്തു. ഇത് ഒരു നല്ല അടയാളമായിരുന്നു. വികസിപ്പിക്കേണ്ട ആദ്യ തീപ്പൊരി അതോടെ ഞാന്‍ കണ്ടു.' ഗുസ്തി വളരെ ഇഷ്ടമാണെന്നും പഞ്ച് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഏറെ ആസ്വദിക്കുന്നുവെന്നും പറയുന്ന എവ്നിക അതിശക്തിയോടെ ഇടിക്കാന്‍ തനിക്ക് എവിടെ നിന്നോ ഊര്‍ജ്ജം ലഭിക്കുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ ഏഴ് സഹോദരങ്ങള്‍ക്കും പിതാവിനുമൊപ്പമാണിപ്പോള്‍ എവ്നിക ബോക്‌സിംഗ് പരിശീലനം തുടരുന്നത്. അവളുടെ വീട്ടില്‍ ബോക്‌സര്‍ അല്ലാത്ത ഒരാളേ ഉള്ളൂ, അമ്മ അനിയ സാദ്വകാസ്. പക്ഷേ, മുന്‍ ജിംനാസ്റ്റ് ആണ് അനിയ. 2020-ല്‍, 80 കിലോഗ്രാം ഡെഡ്ലിഫ്റ്റ് ചെയ്യാനുള്ള കഴിവ് കൊണ്ട് ഏഴു വയസ്സുകാരി റോറി വാന്‍ ഉഫ്റ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. യുഎസ്എ ഭാരോദ്വഹന യൂത്ത് ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി റോറി. 2021 നവംബറില്‍ അവള്‍ 102 കിലോഗ്രാം ഉയര്‍ത്തി.

https://twitter.com/i/status/1479745954186076161


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.