കെണിവച്ച വനംവകുപ്പിനെ പറ്റിച്ച് അമ്മപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയി; 'പുലി'യാണ് ആ അമ്മ

കെണിവച്ച വനംവകുപ്പിനെ പറ്റിച്ച് അമ്മപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയി;  'പുലി'യാണ് ആ അമ്മ

പാലക്കാട്: പാലക്കാട് ഉമ്മിനിയില്‍ ആളില്ലാത്ത വീട്ടില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ സംഭവത്തില്‍ അമ്മപ്പുലിയെ പിടിക്കാനുള്ള വനം വകുപ്പിന്റെ ശ്രമം പരാജയപ്പെട്ടു. പുലിയെ പിടികൂടാന്‍ കൂട്ടില്‍ വച്ചിരുന്ന പുലിക്കുഞ്ഞുങ്ങളിലൊന്നിനെ തള്ളപ്പുലി കൊണ്ടുപോയി.

കൂട്ടില്‍ അവശേഷിച്ച രണ്ടാമത്തെ കുഞ്ഞിനെ വനം വകുപ്പിന്റെ ഓഫീസിലേക്ക് മാറ്റി. കുഞ്ഞുങ്ങളെ തേടി മൂന്നു തവണ പുലി എത്തിയതായി വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മാധവന്‍ എന്നയാളുടെ തകര്‍ന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വര്‍ഷമായി ഇവിടെ ആള്‍ത്താമസമില്ല. വീടും പറമ്പും വൃത്തിയാക്കുന്ന സമീപവാസിയായ പൊന്നന്‍ എന്നയാളാണ് പുലിയെ കണ്ടത്. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് ഇവിടെ കണ്ടെത്തിയത്.

കൂട്ടില്‍ കയറാതെയാണ് പുലിക്കുഞ്ഞുങ്ങളെ വച്ച പെട്ടിയില്‍ നിന്ന് അമ്മപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയത്. രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് വീണ്ടും പുലിക്കൂട്ടില്‍ സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.