വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു; ക്രിക്കറ്റ് ലോകത്ത് ഞെട്ടല്‍

വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു; ക്രിക്കറ്റ് ലോകത്ത് ഞെട്ടല്‍

ന്യൂഡല്‍ഹി: വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് കോലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ തിരിച്ചടിക്ക് പിന്നാലെയാണ് രാജി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം നേടിയ ക്യാപ്റ്റനാണ് കോലി. 68 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോലി ഇന്ത്യക്ക് 40 വിജയം സമ്മാനിച്ചു. കഴിവിന്റെ പരമാവധി ടീമിനായി പരിശ്രമിച്ചുവെന്ന് കോലി രാജിപ്രഖ്യാപനത്തിന് ശേഷം ട്വീറ്റ് ചെയ്തു.

നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസിഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. തുടര്‍ന്നാണ് ടെസ്റ്റ് ടീം നായക സ്ഥാനവും രാജിവയ്ക്കുന്നതായി താരം പ്രഖ്യാപിച്ചത്.

ആദ്യ ടെസ്റ്റില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിനുശേഷം രണ്ടും മൂന്നും ടെസ്റ്റുകളില്‍ തോല്‍വി വഴങ്ങിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര കൈവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.