ന്യൂഡല്‍ഹി: ഒമിക്രോണിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍ പരീക്ഷണം ഫെബ്രുവരിയില്‍. ആദ്യത്തെ എം-ആര്‍.എന്‍.എ. വാക്‌സിന്‍ ഫെബ്രുവരിയോടെ മനുഷ്യരില്‍ പരീക്ഷിക്കാനാവുമെന്ന് കമ്പനി വ്യക്തമാക്കി.
ആദ്യ രണ്ടുഘട്ടങ്ങളില്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതായി പുനെ ആസ്ഥാനമായ ജെനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണം അവസാനഘട്ടത്തിലാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. കോവിഡ് ഉണ്ടാക്കുന്ന ആര്‍.എന്‍.എ വൈറസിനെതിരെ എം-ആര്‍.എന്‍.എ വാക്‌സിന്‍ വലിയ രീതിയില്‍ പ്രതിരോധ ശക്തി നല്‍കുമെന്നാണ് വാഷിംഗ്ടന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നത്.
ഈ വാക്‌സിന്‍ കുത്തിവെച്ചാല്‍ സ്പൈക്ക് പ്രോട്ടീന്റെ പകര്‍പ്പുകള്‍ ശരീരത്തില്‍ സൃഷ്ടിക്കപ്പെടും. ആവശ്യത്തിന് ആന്റിബോഡികള്‍ സൃഷ്ടിക്കാന്‍ രോഗപ്രതിരോധകോശങ്ങളെ ഇത് സഹായിക്കും. ഈ ആന്റിബോഡികള്‍ രക്തത്തില്‍ നിലനില്‍ക്കുകയും യഥാര്‍ഥ വൈറസ് മനുഷ്യശരീരത്തെ ബാധിക്കുമ്പോള്‍ പോരാടുകയും ചെയ്യുമെന്നാണ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.