തൃശൂര്‍: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസ് പിടിയിലായത്.
ഷാഡോ പൊലീസും മെഡിക്കല്‍ കോളേജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ നിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തു നിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേര്‍ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.