ന്യൂഡൽഹി : യുഎസ് പ്രസിഡണ്ടായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെടുമ്പോൾ ആശ്വാസമുതിർത്തുകൊണ്ടു പാകിസ്ഥാൻ . ഡൊണാൾഡ് ട്രംപ് പാകിസ്ഥാൻ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുകയും സൈനീക സഹകരണത്തിൽ വിമുഖത കാണിക്കുകയും ചെയ്തു. ജോ ബൈഡൻ ഒരു പഴയ നയതന്ത്രജ്ഞനായതിനാലും പാകിസ്ഥാനുമായി നല്ല ബന്ധം പുലർത്തുന്നതിനാലുമാണ് പാകിസ്ഥാൻ അദ്ദേഹത്തിന്റെ വരവിനായി ആഗ്രഹിക്കുന്നത്.
അമേരിക്ക എല്ലായ്പ്പോഴും ഇന്ത്യ , പാകിസ്ഥാൻ എന്നീ ഏഷ്യൻ ന്യൂക്ലിയർ രാജ്യങ്ങളുമായി ഒരേ നിലയിൽ ഉള്ള ബന്ധം ആയിരുന്നു പുലർത്തിയിരുന്നത് എങ്കിൽ തന്നെയും പാകിസ്ഥാൻ അമേരിക്കയ്ക്ക് എന്നും പ്രിയപ്പെട്ട രാജ്യം തന്നെയായിരുന്നു . പക്ഷെ ട്രംപിന്റെ വരവോടു കൂടി കാര്യങ്ങൾ തകിടം മറിഞ്ഞു . പാകിസ്ഥാൻറെ സാമ്പത്തിക നില കൂടുതൽ ദുർബലമായി . ഐ എം ഫ് പോലുള്ള സ്ഥാപനങ്ങൾ ഇസ്ലാമാബാദിനെ വരിഞ്ഞു മുറുക്കി തുടങ്ങി . അവർ അമേരിക്കൻ ചേരിയിൽ നിന്നും മാറി തുർക്കി - ചൈന ചേരിയിലേക്കു അടുത്ത് തുടങ്ങി.
2008 ൽ പാകിസ്താൻ ബൈഡനു ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ 'ഹിലാൽ-ഇ-പാകിസ്ഥാൻ' നൽകി. 1.5 ബില്യൺ ഡോളർ സൈനികേതര സഹായം പാകിസ്ഥാനിലേക്ക് കൊണ്ടുവരാനുള്ള നിർദ്ദേശത്തെ ജോ ബിഡനും സെനറ്റർ റിച്ചാർഡ് ലുഗറും അനുകൂലിച്ചതിനാലാണ് ഈ ബഹുമതി . ലുഗറിന് 'ഹിലാൽ ഇ പാകിസ്ഥാൻ' അവാർഡും ലഭിച്ചു. പാക്കിസ്ഥാനെ സ്ഥിരമായി പിന്തുണച്ചതിന് അന്നത്തെ പാകിസ്ഥാൻ പ്രസിഡണ്ട് ആസിഫ് അലി സർദാരി ഇരുവർക്കും നന്ദി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രത്തിന്റെ പഴയ കാലഘട്ടത്തിലേക്ക് ബൈഡൻ ഭരണകൂടം മടങ്ങിവരുമെന്ന് നയതന്ത്ര വിദഗ്ധർ കരുതുന്നു.
അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി ജോസഫ് ബൈഡൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.