അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി ജോസഫ് ബൈഡൻ

അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി ജോസഫ് ബൈഡൻ

 ന്യൂയോർക്ക് : അമേരിക്കൻ രാഷ്ട്രീയത്തിൽ നാഗരികതയും സ്ഥിരതയും പുന സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് , പ്രസിഡണ്ട് ട്രംപിനെ പരാജയപ്പെടുത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡണ്ടായി ജോസഫ് ആർ. ബൈഡൻ ജൂനിയർ തിരഞ്ഞെടുക്കപ്പെട്ടു. കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാൻ കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ജനുവരി 20 ന് 77 കാരനായ ബൈഡൻ  46-ാമത്തെ പ്രസിഡണ്ടാകും. തിരഞ്ഞെടുപ്പ് ദിനത്തിന് നാല് ദിവസത്തിന് ശേഷം ശനിയാഴ്ച അദ്ദേഹം ഇലക്ടറൽ കോളേജിൽ നിന്ന് വിജയിക്കുവാൻ ആവശ്യമായ 270 വോട്ടുകൾ നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.