റിപ്പബ്ലിക് ദിനത്തില്‍ സൂര്യനമസ്‌കാരം നടത്താന്‍ കോളേജുകള്‍ക്ക് യു.ജി.സി നിര്‍ദേശം

റിപ്പബ്ലിക് ദിനത്തില്‍ സൂര്യനമസ്‌കാരം നടത്താന്‍ കോളേജുകള്‍ക്ക് യു.ജി.സി നിര്‍ദേശം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ സൂര്യനമസ്‌കാരം നടത്താന്‍ കോളേജുകള്‍ക്ക് യു.ജി.സി നിര്‍ദേശം. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ യോഗാസന സ്പോര്‍ട്സ് ഫെഡറേഷന്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സൂര്യനമസ്‌കാര പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യു.ജി.സി നല്‍കിയ നിര്‍ദേശം.

ഫെഡറേഷന്‍ ത്രിവര്‍ണപതാകയ്ക്കു മുന്നില്‍ സംഗീത സൂര്യനമസ്‌കാര പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈസമയം കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ യോഗ ചെയ്യണമെന്നാണ് നിര്‍ദേശം. കൂടാതെ പരിപാടിക്ക് പ്രചാരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം പുതുമോടിയിലുള്ള രാജ്പഥില്‍ ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം കാഴ്ചയുടെ പൊടിപൂരമാവും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ വിസ്മയക്കാഴ്ച ഒരുക്കാന്‍ തിരക്കിട്ട തയ്യാറെടുപ്പുകളാണ് നടക്കുന്നത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ചിരിക്കുകയാണ് രാജ്പഥ്. ബ്രിട്ടീഷ് രൂപകല്‍പനയിലുള്ള കസേരകളും വെളിച്ചവിതാനവും നടപ്പാതകളുമൊക്കെ ആഘോഷത്തിനായി സജ്ജമായിക്കഴിഞ്ഞു. രാവിലെ പത്തരയ്ക്ക് സൈനിക പരേഡ് തുടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.