യുഎസിലെ 5ജി ആശങ്ക; അമേരിക്കയിലേക്കും തിരിച്ചുമുളള എട്ട് വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

യുഎസിലെ 5ജി ആശങ്ക; അമേരിക്കയിലേക്കും തിരിച്ചുമുളള എട്ട് വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: യുഎസില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ അമേരിക്കയിലേക്കും, തിരിച്ചുമുളള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി ഇന്ത്യ. എട്ട് എയര്‍ ഇന്ത്യ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. 5ജി ഉപകരണങ്ങളില്‍ നിന്നുള്ള തരംഗങ്ങള്‍ വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടി.

എയര്‍ ഇന്ത്യാ അധികൃതരാണ് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയ വിവരം അറിയിച്ചത്. 5ജി നെറ്റ് വര്‍ക്ക് സ്ഥാപിച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്ന് എയര്‍ ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു. 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചതിന് ശേഷമുള്ള അമേരിക്കയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡിജിസിഎ ചീഫ് അരുണ്‍ കുമാര്‍ പറഞ്ഞു.

5ജി സാങ്കേതിക വിദ്യ സ്ഥാപിച്ചതില്‍ മറ്റ് രാജ്യങ്ങളുടെയും എയര്‍ലൈന്‍സുകള്‍ക്ക് ആശങ്കയുണ്ട്. ജപ്പാന്‍ എയര്‍ലൈന്‍സ്, ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സും വിമാനങ്ങള്‍ എന്നിവയും റദ്ദാക്കി. യുഎസ് ആസ്ഥാനമായുളള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

5ജി വയര്‍ലെസ് സിഗ്നലുകള്‍ വിമാനത്തിലെ റേഡിയോ ആള്‍റ്റിറ്റിയൂഡ് മീറ്ററില്‍ നിന്നുളള സിഗ്നലുകള്‍ക്ക് ഭീഷണിയാണെന്നും വ്യോമയാന സുരക്ഷയെ ഇത് അപകടത്തിലാക്കാന്‍ സാദ്ധ്യതയുണ്ടെന്നും 6000 ത്തോളം പൈലറ്റുമാര്‍ ചേര്‍ന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.