കുറഞ്ഞ വിലയില്‍ വണ്‍പ്ലസ് ഫോണ്‍ സ്വന്തമാക്കാന്‍ ഈ വര്‍ഷം അവസരം. വിലകുറവെന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസില്‍ ആദ്യം ഓടിയെത്തുക നോര്‍ഡ് ശ്രേണിയില്‍ ഉള്ളവയാണ്. നോര്‍ഡ്CE, നോര്‍ഡ്2 എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് നോര്‍ഡ് ശ്രേണിയിലുള്ളത്. വിലക്കുറവ്' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വണ്‍പ്ലസിന്റെ ഏറ്റവും വിലക്കുറവുള്ള ഫോണുകള്‍ എന്ന് മാത്രമാണ്. സാധാരണക്കാരന് ഒരുപക്ഷെ 22,999 രൂപ മുതല്‍ വിലയാരംഭിക്കുന്ന നോര്‍ഡ് CEയും 27,999 രൂപ മുതല്‍ വിലയാരംഭിക്കുന്ന നോര്‍ഡ്2വും ബഡ്ജറ്റിന് പുറത്തായിരിക്കും സ്ഥാനം.
എന്നാല്‍ നോര്‍ഡ് ശ്രേണിയുടെ അവതരണത്തിന് മുന്‍പ് വണ്‍പ്ലസ് 20,000 രൂപയ്ക്ക് താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഒരുക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ സ്മാര്‍ട്ട്‌ഫോണ്‍ അല്‍പം വൈകിയെങ്കിലും ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പുറത്ത് വിവരം. പ്രമുഖ ടിപ്സ്റ്റര്‍ യോഗേഷ് ബ്രാര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നോര്‍ഡ് ശ്രേണിയിലെ മൂന്നാമനായാണ് 20,000 രൂപയ്ക്ക് താഴെ വിലയുള്ള വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ അരങ്ങേറ്റം കുറിക്കുക. ഈ വര്‍ഷം ജൂലായ് മാസത്തിന് ശേഷമേ നോര്‍ഡ് മൂന്നാമനെ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും യോഗേഷ് ബ്രാര്‍ പറയുന്നു. 90Hz അമോലെഡ് ഡിസ്പ്ലേയും 5G കണക്റ്റിവിറ്റിയും നോര്‍ഡ് മൂന്നാമനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
മീഡിയടെക് പ്രോസസറായിരിയ്ക്കും ഹൃദയം. 50 മെഗാപിക്‌സലിന്റെ പ്രധാന സെന്‍സര്‍ ചേര്‍ന്നതാവും ട്രിപ്പിള്‍ റിയര്‍ കാമറയുമുണ്ടാവും. സ്മാര്‍ട്ട്ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
20,000 രൂപയ്ക്ക് താഴെ വിലയുള്ള വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നതോടെ സാംസങ്, റിയല്‍മി, ഷവോമി, ഓപ്പോ, വിവോ ബ്രാന്‍ഡുകള്‍കളോടായിരിക്കും ഇനി വണ്‍പ്ലസ് മത്സരിക്കുക. അതേ സമയം നോര്‍ഡ് ശ്രേണിയില്‍ നോര്‍ഡ് CEയുടെ പരിഷ്‌കരിച്ച പതിപ്പ് നോര്‍ഡ് CE 2 5ജി ഈ വര്‍ഷം വിപണിയിലെത്തും. നോര്‍ഡ് CE 2 5ജിയ്ക്ക് 25000 രൂപയ്ക്കടുത്താണ് വിലയാരംഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.