ന്യൂയോര്‍ക്ക്:എക്‌സ്‌ക്ലൂസീവ് സ്വഭാവമുള്ള കണ്ടന്റുകള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്താന്‍ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം; ഇതനുസരിച്ച് ക്രിയേറ്റര്‍മാര്‍ക്ക് ഫോളോവര്‍മാരില്‍ നിന്ന് ഉള്ളടക്കത്തിനും ഫീച്ചറുകള്‍ക്കും പണം വാങ്ങാന്‍ കഴിയും. പരീക്ഷണാടിസ്ഥാനത്തില്‍ സബ്സ്‌ക്രിപ്ഷന്‍ സംവിധാനം യു. എസില്‍ പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു.
നിലവില്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം സെഡോണ പ്രിന്‍സ്, ഒളിംപ്യന്‍ ജോര്‍ദാന്‍ ചിലിസ്, ജ്യോതിഷി അലിസ കെല്ലി എന്നിവരുള്‍പ്പെടെ 10 സ്രഷ്ടാക്കളുടെ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഈ ഒപ്ഷന്‍ നല്‍കിയിരിക്കുന്നത്. വൈകാതെ, കൂടുതല്‍ ഫോളോവര്‍മാരുള്ള എല്ലാവരിലേക്കും ഈ സംവിധാനം എത്തിച്ചേരുമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നത്.പ്രതിമാസ വരിസംഖ്യയായി ക്രിയേറ്റര്‍മാര്‍ക്ക് 0.99 ഡോളര്‍ മുതല്‍ 99 ഡോളര്‍ വരെ നിരക്ക് ഏര്‍പ്പെടുത്താം. ഇത് പൂര്‍ണമായും ക്രിയേറ്റര്‍ക്ക് തന്നെ ലഭിക്കും. ഒരു വര്‍ഷക്കാലത്തേക്ക് ഇതില്‍ നിന്ന് ഇന്‍സ്റ്റഗ്രാം ഒന്നും ഈടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇതുസംബന്ധിച്ച് സിഇഒ ആദം മസോരി വ്യക്തമാക്കിയത്.
ഈ ഒപ്ഷന്‍ ലഭിക്കുന്നവര്‍ക്ക് മെസേജ്, ഇ-മെയില്‍, കോണ്ടാക്ട് തുടങ്ങിയ ബട്ടണുകള്‍ക്ക് സമാനമായി 'സബ്സ്‌ക്രൈബ്' ബട്ടന്‍ കൂടി പ്രൊഫൈലില്‍ ഉള്‍പ്പെടുത്താനാവും. സബ്സ്‌ക്രൈബ് ചെയ്യുന്ന യൂസര്‍ക്ക്, സബ്സ്‌ക്രൈബര്‍ ബാഡ്ജ് ലഭിക്കും. ഡയറക്ട് മെസേജ് ചെയ്യുന്ന സമയത്തും കമന്റ് ചെയ്യുന്ന സമയത്തും യൂസറുടെ പേരിന്റെ കൂടെ ഈ ബാഡ്ജ് കൂടി കാണിക്കും. സബ്സ്‌ക്രൈബേഴ്‌സ് ഒണ്‍ലി സ്റ്റോറികളും എക്സ്‌ക്ലൂസീവ് ലൈവുകളും കാണാമെന്ന പ്രത്യേകതയുമുണ്ട്.'കുറഞ്ഞത് 2023 വരെ' സ്രഷ്ടാക്കളുടെ സബ്സ്‌ക്രിപ്ഷന്‍ വരുമാനത്തില്‍ ഇന്‍സ്റ്റഗ്രാം ഒരു കുറവും വരുത്തില്ലെന്ന് പ്രൊഡക്റ്റ് കോ-ഹെഡ് ആഷ്ലി യുകി 'ടെക്ക്രഞ്ചി'നോട് പറഞ്ഞു.
'ക്രിയേറ്റീവ് ജോലികള്‍ ചെയ്ത് ഉപജീവനം നടത്തുന്നതിന് സ്രഷ്ടാക്കള്‍ക്ക് സംവിധാനമൊരുക്കുന്നതിന്റെ ആവേശത്തിലാണ്' താനെന്ന് ഇന്‍സ്റ്റഗ്രാമിന്റെ ഉടമസ്ഥതാവകാശമുള്ള 'മെറ്റ' യുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സ്രഷ്ടാക്കള്‍ക്കു പ്രതിഫലം നല്‍കുന്ന സബ്സ്‌ക്രിപ്ഷന്‍ പതിപ്പ് ഫേസ്ബുക്കിന് ഇപ്പോള്‍ തന്നെയുണ്ട്.
വീഡിയോയിലൂടെ സ്വാധീനം ചെലുത്തുന്നവര്‍ക്കും സ്രഷ്ടാക്കള്‍ക്കും പ്രവചനാതീതമായ വരുമാനം നേടുന്നതിന് സബ്സ്‌ക്രിപ്ഷനുകള്‍ 'മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ്' എന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി പറയുന്നു. ചില സ്രഷ്ടാക്കള്‍ നിലവില്‍ ക്‌ളോസ് ഫ്രണ്ട്‌സ് പോലുള്ള ഇന്‍സ്റ്റഗ്രാം ഫീച്ചറുകളില്‍ നിന്ന് സ്റ്റോറികളിലേക്കുള്ള ആക്സസിനായി ആരാധകരില്‍ നിന്ന് ഓഫ്-പ്ലാറ്റ്ഫോമില്‍ ഫീസ് ഈടാക്കി വരുന്നുണ്ട്. ടികേ് ടോക്കിനുമുണ്ട് സബ്സ്‌ക്രിപ്ഷന്‍ മോഡല്‍. 2021-ല്‍ അവതരിപ്പിച്ച ട്വിറ്റര്‍ സൂപ്പര്‍ ഫോളോസിലും ഉള്ളടക്കത്തിനു പണം ലഭിക്കാന്‍ സൗകര്യമുണ്ട്.
.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.