കോവിഡ് വ്യാപനം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ വിലക്ക് ജനുവരി 31 വരെ നീട്ടി

 കോവിഡ് വ്യാപനം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ വിലക്ക് ജനുവരി 31 വരെ നീട്ടി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ വിലക്ക് നീട്ടാന്‍ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. റാലികളുടെയും റോഡ് ഷോകളുടെയും വിലക്ക് ജനുവരി 31വരെ നീട്ടുമെന്ന് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

ഫെബ്രുവരി 10,14 തീയതികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ജനുവരി 28 മുതല്‍ പൊതുയോഗങ്ങളും മറ്റും നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ടം നടക്കുന്നയിടങ്ങളില്‍ ഫെബ്രുവരി ഒന്നു മുതല്‍ പൊതുയോഗങ്ങള്‍ നടത്താമെന്നും കമ്മീഷന്‍ അറിയിച്ചു. പരിപാടിയില്‍ 500 പേര്‍ക്ക് പങ്കെടുക്കാമെന്നും അല്ലെങ്കില്‍ പൊതുയോഗം നടക്കുന്ന ഗ്രൗണ്ടിന്റെ ശേഷി അനുസരിച്ച് 50 ശതമാനം പേര്‍ക്ക് പങ്കെടുക്കാമെന്നും കമ്മീഷന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.