ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ബാരലിന് 90 ഡോളറാണ് നിലവില്‍ വില. ബ്രെന്റ് ക്രൂഡ് വില 1.67 ഡോളര്‍ അഥവാ 1.9 ശതമാനം ഉയര്‍ന്ന് 89.87 ആയി. 2014 നുശേഷമുള്ള ഏറ്റവും വലിയ വില വര്‍ദ്ധനവാണിത്.അന്താരാഷ്ട വിപണിയില്‍ മുഴുവന്‍ ഇതാണു സ്ഥിതി.
റഷ്യയും ഉക്രെയ്നുമായുള്ള സംഘര്‍ഷവും, ഗള്‍ഫില്‍ ആവര്‍ത്തിച്ചുവരുന്ന  ഹൂതി ആക്രമണഭീഷണിയും ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിന് കാരണമായി.റഷ്യയ്ക്കെതിരെ ഉപരോധം അടക്കം പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് പറഞ്ഞത് വര്‍ദ്ധനവിന് ആക്കം കൂട്ടി.അമേരിക്കയില്‍ പത്തു ലക്ഷം ബാരലിന്റ കുറവാണ് ക്രൂഡ് ഉല്‍പാദനത്തില്‍ സംഭവിച്ചിരിക്കുന്നത്.
2020-ല്‍ ക്രൂഡ് ഓയില്‍ ഉത്പാദനം കുറച്ച ശേഷം പഴയ നില പുനഃസ്ഥാപിച്ചിട്ടില്ല .ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടുന്നത് ചര്‍ച്ച ചെയ്യാന്‍ ഒപെക് രാജ്യങ്ങള്‍ അടുത്ത ബുധനാഴ്ച യോഗം ചേരും.അമേരിക്കയില്‍ അവശ്യ സാധനങ്ങളുടെ വിലയും വര്‍ദ്ധിക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ക്ക് പിന്നാലെയുണ്ടായ വില വര്‍ദ്ധനവില്‍ ആശങ്കയിലാണ് ജനങ്ങള്‍.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.