രോഗം മാറ്റാന്‍ കവിത; അറിയാം ലോകത്തിലെ ആദ്യ കവിതാ ഫാര്‍മസിയെക്കുറിച്ച്

രോഗം മാറ്റാന്‍ കവിത; അറിയാം ലോകത്തിലെ ആദ്യ കവിതാ ഫാര്‍മസിയെക്കുറിച്ച്

ഒന്ന് വീതം മൂന്ന് നേരം... ഇങ്ങനെ കേട്ടാല്‍ ആദ്യം ഏന്താണ് മനസ്സിലേക്ക് ഓടിയെത്തുക... ഗുളിക, സിറപ്പ് അങ്ങനെ ഒക്കെയായിരിക്കും പലരുടേയും ഉത്തരം. രോഗം വരുമ്പോള്‍ പലരും മരുന്ന് കഴിക്കാറുണ്ട്. എന്നാല്‍ കവിത വായിക്കാറുണ്ടോ... ചിലരെങ്കിലും ഉണ്ടാകുമല്ലേ. ഗുളികള്‍ക്ക് പകരമായി കവിതകള്‍ നല്‍കുന്ന ഒരു ഫാര്‍മസി പോലുമുണ്ട് ലോകത്ത്.

ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയര്‍ കൗണ്ചിലാണ് ഈ ഫാര്‍മസി. ലോകത്തിലെ ആദ്യത്തെ കവിതാ ഫാര്‍മസി എന്നാണ് ഇത് അറിയപ്പെടുന്നത് പോലും. കവിതകളാണ് ഈ ഫാര്‍സിയില്‍ ലഭ്യമാകുന്ന മരുന്നുകള്‍. രോഗികള്‍ക്ക് വൈകാരികമായ സൗഖ്യം നല്‍കുകയാണ് ഫാര്‍മസിയുടെ ലക്ഷ്യം.


ഡെബോറ അല്‍മ എന്ന കവിയാണ് ഈ കവിതാ ഫാര്‍മസി സ്ഥാപിച്ചത്. കവിതകളിലൂടെ പല രോഗവസ്ഥയേയും ഇല്ലാതാക്കാമെന്നാണ് പറയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കവിതാ ഫാര്‍മസി ഒരു കവിതാ ആംബുലന്‍സായിരുന്നു. അതായത് അടിയന്തര ഘടങ്ങളില്‍ അവശ്യക്കാര്‍ക്ക് കവിതകള്‍ എത്തിച്ചു നല്‍കുന്ന കവിതാ ആംബുലന്‍സ്. പിന്നീടാണ് ഇത് കവിതാ ഫാര്‍മസിയായി രൂപാന്തരപ്പെട്ടത്.

കവിതകളിലൂടെയും മറ്റ് സാഹിത്യകൃതികളിലൂടെയുമെല്ലാം പലര്‍ക്കും മാനസീക സമ്മര്‍ദ്ദങ്ങളെ ചെറുക്കാനാകും അതുവഴി പലതരത്തിലുള്ള രോഗങ്ങളേയും. മാനസിക ആരോഗ്യത്തെ വീണ്ടെടുക്കുക എന്നതാണ് ഈ ഫാര്‍മസിയിലൂടെ ലക്ഷ്യം വയ്ക്കുന്നതും.


കവിതകള്‍ നല്‍കുന്നതിനു പുറമെ കവിതയുമായി ബന്ധപ്പെട്ട സംവാധങ്ങളും ഫാര്‍മസിയില്‍ വെച്ച് നടത്തപ്പെടാറുണ്ട്. മാത്രമല്ല ഒരു ഡിസ്‌പെന്‍സറി കഫേയുമുണ്ട് ഇവിടെ. കവിതകള്‍ ഓണ്‍ലൈനായി വാങ്ങിക്കുവാനും അവസരമുണ്ട്. പൊതു ജനങ്ങളില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് ഈ കവിതാ ഫാര്‍മസിക്ക് ലഭിക്കുന്നതും.

ഫാര്‍മസിയില്‍ പല വലിപ്പത്തിലുള്ള കുപ്പികള്‍ അടുക്കി വെച്ചിരിക്കുന്നത് കാണാം. അവയില്‍ കവിതകളുടെ വരികളാണ്. അലസത, ഇന്റര്‍നെറ്റ് ആസക്തി, തുടങ്ങിയവയ്ക്കും ഇവിടെ കവിതാ മരുന്നുകള്‍ ലഭ്യമാണ്. ഓരോരുത്തരും ആവശ്യപ്പെടുന്നത് അനുസരിച്ച് പ്രത്യേക കവിതകളാണ് നല്‍കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.