ഐഫോൺ ഇറങ്ങിയപ്പോൾ അത് മൊബൈൽ ഫോൺ മാർക്കറ്റിലെ ഒരു വിപ്ലവകരമായ മാറ്റം കൊണ്ട് വന്നു. അത്രയും ഇന്നോവേറ്റീവ് ആയ യാതൊരു സംഗതികളും പിന്നീട് ആപ്പിൾ കൊണ്ട് വന്നില്ല എന്നത് ആപ്പിൾ വിമർശകരുടെ പതിവ് പല്ലവിയാണ്. എന്നാൽ ഇതിനെല്ലാം മറുപടിയായി പുതിയ പ്രോഡക്ട് വരും എന്ന് തന്നെയാണ് ആപ്പിൾ ആരാധകർ വിശ്വസിക്കുന്നത്. ആ വിശ്വാസം ബലപ്പെടുത്തിയാണ് പുതിയ വാർത്തകൾ വരുന്നത്.
അടുത്ത ദശകത്തിൽ ആപ്പിൾ തങ്ങളുടെ ഏറ്റവും വിൽപനയുള്ള പ്രോഡക്ട് ആയ ഐഫോൺ നിർത്തി ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് അടിസ്ഥാനമാക്കിയ ഹെഡ്സെറ്റ് പോലുള്ള മറ്റൊരു പ്രോഡക്ടിലേക്ക് മാറും എന്നാണ് മിങ് ചി കുവോ പ്രവചിക്കുന്നത്. ആപ്പിൾ കമ്പനി പ്രോഡക്ടുകളെ കുറിച്ച് മുൻപും പ്രവചനം നടത്തി പ്രസിദ്ധനായ വ്യക്തിയാണു ഇദ്ദേഹം. 9 ടു 5 മാക് എന്ന വെബ്സൈറ്റിലാണ് ഇയാൾ തന്റെ പ്രവചനം പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ മാസങ്ങളിൽ ഫേസ്ബുക്ക് നടത്തിയ പേര് മാറ്റവും അതിന്റെ പിന്നിൽ ഇനി ഔഗമെന്റൽ റിയാലിറ്റി അടിസ്ഥാനമാക്കിയ പുതിയ സോഷ്യൽ പ്ലാറ്റ്ഫോം വരുന്നു എന്നുള്ള വാർത്തയും ഇതോട് ചേർത്ത് വായിക്കുമ്പോൾ നാളെയുടെ ലോകം വെർച്വൽ റിയാലിറ്റിയുടേതാണ് എന്നാണു കരുതേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.