ചൈനയില്‍ ധ്യാനിക്കുന്ന ട്രംപ് പ്രതിമകള്‍ വില്‍പനയ്ക്ക്

ചൈനയില്‍ ധ്യാനിക്കുന്ന ട്രംപ് പ്രതിമകള്‍ വില്‍പനയ്ക്ക്

ബീജിങ്: ശ്രീ ബുദ്ധന്റെ രൂപത്തില്‍ ധ്യാനിക്കുന്ന യു.എസ് മുന്‍ പ്രസിഡന്റ ഡോണാള്‍ഡ് ട്രംപിന്റെ പ്രതിമ നിര്‍മിച്ച് ചൈനീസ് കമ്പനി. ഫര്‍ണീച്ചര്‍ നിര്‍മാതാവ് ഹോങ് ജിന്‍ഷിയാണ് പ്രതിമ നിര്‍മിച്ചത്. ബുദ്ധനെ പോലെ ട്രംപ് ധ്യാനിക്കുന്ന പ്രതിമയാണ് നിര്‍മിച്ചത്. ഇത്തരത്തിലുള്ള ട്രംപിന്റെ 250 പ്രതിമകളാണ് കമ്പനി നിര്‍മിച്ചത്. ഫ്യൂജിയന്‍ പ്രവിശ്യയിലെ ഡെഹുവ പട്ടണത്തിലുള്ള വര്‍ക്ക് ഷോപ്പിലാണ് ചമ്രം പടിഞ്ഞ് ഇരിക്കുന്ന രൂപത്തിലുള്ള പ്രതിമകള്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. തൊഴിലിനൊപ്പം ഒരു ഹോബിയെന്ന നിലയ്ക്കാണ് ഹോങ് ജിന്‍ഷി ആദ്യം ട്രംപിന്റെ ചെറിയ പ്രതിമകള്‍ നിര്‍മിച്ചത്. പിന്നീട് ഇതു വിപുലപ്പെടുത്തുകയായിരുന്നു.

ട്രംപിന്റെ 200 പ്രതിമകളുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് ചൈനീസ് കമ്പനി അറിയിച്ചു. 16 സെന്റിമീറ്റര്‍ വലിപ്പമുള്ള പ്രതിമക്ക് 152.22 ഡോളറാണ് വില. 46 സെന്റിമീറ്റര്‍ വലിപ്പമുള്ള പ്രതിമയ്ക്ക് 20000 യുവാനും നല്‍കണം. ട്രംപ് പ്രതിമകള്‍ കണ്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. എങ്കിലും അദ്ദേഹത്തിന് പ്രതിമകളിലൊന്ന് സമ്മാനിക്കുമെന്ന് ശില്‍പി അറിയിച്ചു. ഈ രീതിയില്‍ ധ്യാനിക്കുന്നത് ട്രംപിന് ഗുണകരമാവുമെന്നും ശില്‍പി പറഞ്ഞു.

ഞങ്ങളുടെ പാരമ്പര്യം അനുസരിച്ച് വളരെ പ്രായമുള്ള, ജീവിതത്തില്‍ വിജയിച്ച ഒരാള്‍ തന്റെ വാര്‍ധക്യം ആസ്വദിക്കാനും കൂടുതല്‍ വിശ്രമിക്കാനും തുടങ്ങണം. പക്ഷേ ട്രംപ് വിവിധ മോഹങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും പിന്നാലെ സഞ്ചരിച്ച് വേദനിക്കുകയും വിഷമിക്കുകയും ചെയ്യുന്നു-ഹോങ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.