തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ 1000 പേര്‍ക്ക് പങ്കെടുക്കാം; കൂടുതല്‍ ഇളവ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ 1000 പേര്‍ക്ക് പങ്കെടുക്കാം; കൂടുതല്‍ ഇളവ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു.

1000 പേര്‍ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ക്ക് അനുമതി നല്‍കി. 500 പേര്‍ വരെ പങ്കെടുക്കുന്ന യോഗങ്ങള്‍ ഹാളിനുള്ളില്‍ നടത്താം. ഗ്രൗണ്ടുകളില്‍ 1000 പേര്‍ വരെ പങ്കെടുക്കാം. വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ 20 പേര്‍ വരെ പങ്കെടുക്കാം എന്നിങ്ങനെയാണ് ഇളവുകള്‍.

എന്നാല്‍ റോഡ് ഷോകള്‍ക്കും സൈക്കിള്‍ റാലികള്‍ക്കും ഉള്ള നിരോധനം തുടരും. രാജ്യത്ത് കോവിഡിന്റെയും ഒമിക്രോണിന്റെയും രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് റാലികള്‍ക്ക് നേരത്തേ തന്നെ അനുമതി നിക്ഷേധിച്ചിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും, സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.