ന്യൂഡല്‍ഹി: നാല് കാര്യങ്ങള്‍ക്കാണ് 2022 പൊതു ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റവതരണ വേളയില്‍ വ്യക്തമാക്കി. പി.എം ഗതിശക്തി പദ്ധതി, സമഗ്ര വികസനം, ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയാണവ.
രാജ്യത്ത് ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കും. ഇതിനായി സ്പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ അറിയിച്ചു.
പി.എം ഇ-വിദ്യയുടെ ഭാഗമായ വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ പരിപാടി വിപുലീകരിക്കും. നിലവില്‍ പന്ത്രണ്ട് ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയര്‍ത്തും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി. പ്രാദേശിക ഭാഷയില്‍ കൂടിയും സംസ്ഥാനങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കും.
ഭൂപരിഷ്‌കരണം സാധ്യമാക്കാന്‍ ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ നടപ്പാക്കും. ഇ പാസ്പോര്‍ട്ട് പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കമിടും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്പെഷ്യല്‍ മൊബിലിറ്റി സോണുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മറ്റ് പദ്ധതികള്‍
വ്യവസായ വികസനത്തിനായി ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി
പി എം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍
ദേശീയ മാനസികാരോഗ്യ പദ്ധി ഉടന്‍
തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതല്‍ തുക വിലയിരുത്തും.
എല്‍ ഐസിയുടെ സ്വകാര്യവത്ക്കരണം വൈകില്ല
യുവാക്കള്‍, സ്ത്രീകള്‍,കര്‍ഷകര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം ലക്ഷ്യം
ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി
അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാര്‍
കാര്‍ഷിക മേഖല
നെല്ലിനും ഗോതമ്പിനും താങ്ങുവില
ജല്‍ ജീവന്‍ മിഷന് 60000 കോടി
ജൈവകൃഷിക്കായി പ്രത്യേക പദ്ധതി
വിളകളുടെ സംഭരണം കൂട്ടും
താങ്ങുവിലയ്ക്കായി 2.7 ലക്ഷം കോടി
കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍
കര്‍ഷകര്‍ക്കായി കിസാന്‍ ഡ്രോണുകള്‍
വിളകള്‍ക്ക് താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി
വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും
കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും
ഗതാഗതം
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം
ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും
നഗരങ്ങളില്‍ ഗ്രീന്‍ പാര്‍ക്കുകള്‍
കവച് എന്ന പേരില്‍ 2000 കി.മീറ്ററില്‍ പുതിയ റോഡ്
100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍
7 ഗതാഗത മേഖലകളില്‍ അതിവേഗ വികസനം
100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍
മലയോര ഗതാഗതത്തിന് പുതിയ പദ്ധതി
മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍
2000 കിലോമീറ്റര്‍ റെയില്‍വേ ശൃംഖല വര്‍ദ്ധിപ്പിക്കും
വിദ്യാഭ്യാസം
ഓരോ ക്‌ളാസിനും ഓരോ ചാനല്‍ പദ്ധതി നടപ്പാക്കും
ഡിജിറ്റല്‍ ക്‌ളാസിന് 200 പ്രാദേശിക ചാനല്‍
ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങും
രണ്ട് ലക്ഷം അങ്കണവാടികള്‍ നവീകരിക്കും
ബാങ്കിംഗ്
75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും
പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.