ദുബായ്: എക്സ്പോ 2020 അവസാനിക്കാന്‍ ഇനി 60 നാളിന്‍റെ അകലം മാത്രം. ജനുവരി 25 വരെയുളള കണക്കുകള്‍ അനുസരിച്ച് 11 ദശലക്ഷം പേരാണ് ദുബായ് എക്സ്പോ സന്ദർശിച്ചത്. 2021 ഒക്ടോബർ ഒന്നിനാണ് എക്സ്പോ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിലും മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് ഇത്തരത്തിലൊരു വലിയ പരിപാടി സംഘടിപ്പച്ച് ലോകത്തെ അത്ഭുതപ്പെടുത്തി യുഎഇ. കോവിഡില്‍ അടച്ചിടലല്ല, മറിച്ച് കരുതലോടെയുളള മുന്നോട്ട് നടത്തമാണ് വേണ്ടതെന്ന് എക്സ്പോ 2020 തെളിയിച്ചു.
എക്സ്പോയിലെ അവസാന മൂന്ന് മാസം സന്ദർശകർക്കായി 195 ദിർഹത്തിന്‍റെ സീസണ്‍ പാസും അധികൃതർ പ്രഖ്യാപിച്ചു. 495 ദിർഹമുണ്ടായിരുന്ന പാസാണ് 195 ദിർഹമാക്കി കുറച്ചത്. തിങ്കള്‍ മുതല്‍ വെള്ളിവരെയുളള ദിനങ്ങളില്‍ 45 ദിർഹത്തിന്‍റെ പാസും ലഭ്യമാണ്. എക്സ്പോ സന്ദർശിക്കാന്‍ കോവിഡ് വാക്സിനേഷനോ അതല്ലെങ്കില്‍ 72 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധനഫലമോ വേണം. മാസ്കും നിർബന്ധമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.