മുളക് നടണം
നട്ടാലോ?
കിളിര്‍ക്കും....
എങ്ങനെ പാകും?
ഒരുമണിക്കൂര്‍ വിത്ത് കുതിര്‍ക്കും...
സ്യൂഡോമോണാസ് ലായനിയില്‍ വേണോ?
ആണേല്‍ നല്ലത്....
കിളിര്‍ത്തു വരുമ്പോഴോ?
തൈ പരുവത്തില്‍ വെട്ടിലുകള്‍ വെട്ടും...
അത് തടയാനോ?
അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് പൊടി തടത്തില്‍ ഇടണം...
മതിയോ?
പോരാ....
അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് കുതിര്‍ത്ത തെളി എടുത്തു ഇലകളില്‍ തളിക്കണം...
വളരുമ്പോ?
ആറില പരുവത്തില്‍ വേര് പൊട്ടാതെ പിഴുതു മാറ്റി നടാം....
നടുമ്പോ എന്തേലും ചെയ്യണോ?
മണ്ണില്‍ പുളിരസം കുറയ്ക്കാന്‍ തടത്തില്‍ മുപ്പതു ഗ്രാം കുമ്മായം ചേര്‍ത്ത് കിളചിടുക.... രണ്ടാഴ്ചയില്‍ ഒരിക്കല്‍ സ്യൂഡോമോണാസ് ലായനി ഇലകളിലും ചെടിയിലും തളിക്കുക....
അതുകൊണ്ട് എന്ത് ഗുണം?
ആഴ്ച ഒന്ന് കഴിഞ്ഞു ജൈവ വളം ചേര്‍ത്ത് മുളക് നടാം...
എന്നിട്ടോ?
നനയ്ക്കണം.....
അത്രേം മതിയോ?
ഇലകള്‍ വന്നു തുടങ്ങുമ്പോ വേപ്പെണ്ണ എമല്‍ഷന്‍ ഇലയുടെ അടിയില്‍ വീഴും വിധം ആഴ്ചയില്‍ രണ്ടു തവണ അടിക്കണം...
എത്ര വച്ച്?
അഞ്ചു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍...
പിന്നോ?
ഇലകളുടെ അടിയില്‍ വരുന്ന വെള്ളീച്ച മീലി മൂട്ട എന്നിവയെ കരുതിയിരിക്കണം....
അവരെന്തു ചെയ്യും?
വെള്ളീച്ച വൈറസ് ബാധ പകര്‍ത്താം...
വൈറസ് വന്നാല്‍ ?
ഇലകള്‍ കുരുടിക്കും, ചെടി നശിക്കും....
തടയാന്‍?
ആഴ്ചയില്‍ വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുമ്പോള്‍ കാന്താരി/പച്ച കുരുമുളക്/വെളുത്തുള്ളി ചതച്ചു ചേര്‍ക്കണം,
ഗോമൂത്രം അമ്പതു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കണം... മഞ്ഞ കെണി സ്ഥാപിക്കണം.
എന്നിട്ടും വന്നാലോ?
ബിവേരിയ അല്ലെങ്കില്‍ വെര്‍ട്ടിസീലിയം തളിക്കണം.....
വേറെ പ്രശനം ഒന്നുമില്ലേ?
പിന്നേം ഉണ്ട്..
അതെന്തുവാ?
കുരുടിപ്പ്....
ങേ പിന്നേം കുരുടിപ്പോ
അതെ.. "'റെഡ്മൈറ്റ്"',
അത് വന്നാല്‍ ?
ഇലകള്‍ നീണ്ടു താഴേക്ക്‌ചുരുളും...., നാമ്പിലയുടെ തുമ്പ് കരിഞ്ഞത് പോലെ ആവും....
എന്ത് ചെയ്യും?
വരാതെ നോക്കണം....
അതിനു?
സ്ഥിരമായി ആഴ്ചയില്‍ മുകളില്‍ പറഞ്ഞതുപോലെചെടികളെ നോക്കിയാല്‍ വരില്ല. വരാനായി കാത്തിരുന്നാല്‍ വരും
വന്നാലോ?
തലപ്പ് കട്ട് ചെയ്തു തീയിടുക... ഗോമൂത്രം ചേര്‍ത്ത ലായനി തളിക്കുക
പുളിച്ച മോര് നൂറുമില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക
പിന്നെന്താ വരിക?
ഇലപ്പേന്‍ ....
ഇലപ്പേന്‍ വന്നാല്‍ ?
ഇലകള്‍ നാമ്പിലകള്‍ മുകളിലേക്ക് ചുരുളും... ഇലയുടെ അടിവശം നിറംവ്യത്യാസം വരും,,, ഇലകള്‍ നാമ്പ് സഹിതം കൂടിയത് പോലെ ആവും.,,,
പ്രതിരോധം ?
പുളിച്ച മോര് നൂറുമില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക
വേപ്പെണ്ണ എമല്‍ഷന്‍ അഞ്ചു മില്ലി കാന്താരി/പച്ച കുരുമുളക്/വെളുത്തുള്ളി ചതച്ചു ചേര്‍ക്കണം,
ഗോമൂത്രം അമ്പതു മില്ലി എന്നിവയോ ഉള്ള സാധനങ്ങളോ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കണം...
പിന്നെന്താ വരിക?
ഇലപ്പുള്ളി...
അതെങ്ങനെ?
നനവുള്ള കാലാവസ്ഥയില്‍ വരാം
താരതമ്യേനെ പ്രശ്നം ഇല്ല.
ഇത്രേ ഒള്ളോ?
ഇത്രയൊക്കെയേ ഉള്ളൂന്ന് തോന്നുന്നു
കൂടുതല്‍ അറിവുള്ളവര്‍ പറഞ്ഞുതരും....
പിന്നെ സൂക്ഷമൂലകങ്ങള്‍ കുറഞ്ഞാലും ഇലയുടെ അഗ്രം കരിഞ്ഞ് കാണും... ബോറോണ്‍ കുറവ് മൂലം.. ബോറാക്സ് ഇട്ടാല്‍ മതി...
ന്നാലോന്നു നട്ടുനോക്കാം ....
ന്നാ ഉടനെ ആകട്ടെ,, അല്‍പ്പം തണല്‍ ഉള്ളിടത്ത് നല്ല വിളവുകിട്ടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.