ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക മേളകളിലെ താരമാണ് അന്‍മോല്‍. കാര്‍ഷിക മേള എന്നു കേള്‍ക്കുമ്പോള്‍ ഇതൊരു കാര്‍ഷിക ഉല്‍പ്പന്നമാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഹരിയാനയില്‍ നിന്നെത്തിച്ച 1500 കിലോ ഭാരമുള്ള ഭീമന്‍ പോത്താണ് സൂപ്പര്‍ താര പരിവേഷവുമായി ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്.
അന്‍മോലിന് ഏതാണ്ട് 23 കോടി രൂപ വരെ വിലയിട്ടെങ്കിലും വില്‍ക്കാന്‍ ഉടമ ഗില്‍ തയ്യാറല്ല. രണ്ട് റോള്‍സ് റോയ്‌സ് കാറുകളുടെയും പത്ത് ബെന്‍സ് കാറുകളുടെയും വില നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും സഹോദരനെ പോലെ കരുതുന്ന അന്‍മോലിനെ വില്‍ക്കില്ലെന്നാണ് ഗില്‍ പറയുന്നത്.
ദിവസേന 1500 രൂപയിലേറെയാണ് അന്‍മോലിന്റെ ഭക്ഷണത്തിനായി ചെലവിടുന്നത്. ഡ്രൈ ഫ്രൂട്ട്‌സും കലോറി നിറഞ്ഞ ഭക്ഷണവുമാണ് കക്ഷിയുടെ പ്രത്യേക ഡയറ്റ്. 250 ഗ്രാം ബദാം, നാല് കിലോ മാതള നാരങ്ങ, 30 വാഴപ്പഴം, അഞ്ച് ലിറ്റര്‍ പാല്‍, 20 മുട്ട എന്നിവയ്ക്ക് പുറമേ ഓയില്‍ കേക്ക്, നെയ്യ്, സോയാ ബീന്‍, ചോളം എന്നിവയും അടങ്ങുന്നതാണ് അന്‍മോലിന്റെ ഡയറ്റ്.
പരിപാലനം വന്‍ ചെലവാണ് വരുത്തുന്നതെങ്കിലും അന്‍മോലിന്റെ ബീജം മാത്രം വിറ്റ് അഞ്ച് ലക്ഷം രൂപയാണ് മാസം തോറും ഗില്‍ സമ്പാദിക്കുന്നത്. ആഴ്ചയില്‍ രണ്ട് തവണയാണ് അന്‍മോലിന്റെ ബീജം ശേഖരിക്കുന്നത്.
അന്‍മോലിന്റെ ബീജം തേടി മേളയിലെത്തുന്ന ക്ഷീര കര്‍ഷകരും ഏറെയാണ്. എട്ട് വയസാണ് ഇവന്റെ പ്രായം. ഹരിയാനയിലെ സിര്‍സയാണ് ജന്മദേശം.നേരത്തെ മീററ്റില്‍ നടന്ന ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് സമ്മേളനത്തിലും അന്‍മോല്‍ തരംഗമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.