കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക ഇന്ന്; 40 സീറ്റിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

 കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക ഇന്ന്; 40 സീറ്റിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യ ഘട്ടത്തില്‍ 40 സീറ്റിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ് പ്രഖ്യാപിക്കും. 19 സിറ്റിങ് എംഎല്‍എമാര്‍ അടക്കം 36 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ധാരണയായിരുന്നു.

യുഡിഎഫ് സിറ്റിങ് സീറ്റുകളായ പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികള്‍ വരും. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ വീണ്ടും യോഗം ചേരും. വൈകുന്നേരമാണ് തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം. ധാരണയായ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കും.

അതേസമയം തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തെപ്പറ്റി അനിശ്ചിതത്വം തുടരുകയാണ്. ഇടഞ്ഞു നില്‍ക്കുന്ന കെ. സുധാകരനുമായി കോണ്‍ഗ്രസ് നേതൃത്വം നാളെ ചര്‍ച്ച നടത്തും.

പാലക്കാട്ടെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറ എംഎല്‍എ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പല തലത്തില്‍ ചര്‍ച്ച നടത്തി വരികയാണ്. എല്‍ദോസിനെ വീണ്ടും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.