ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തെപ്പറ്റി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ എംപി.
യുപി കേരളമായാല്‍ മികച്ച വിദ്യാഭ്യാസമുണ്ടാകുമെന്നും കാശ്മീരായാല്‍ പ്രകൃതി ഭംഗിയും ബംഗാളായാല്‍ മികച്ച സംസ്‌കാരവുമുണ്ടാകുമെന്നും അദ്ദേഹം യോഗിക്ക് മറുപടി നല്‍കി.
ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.ഉത്തര്‍പ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി യോഗി നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ യുപി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താന്‍ ബിജെപിക്ക് വോട്ട് ചെയ്യൂ എന്നുമാണ് രാവിലെ യോഗി പറഞ്ഞത്.
ഉത്തര്‍പ്രദേശ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യോഗി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കേരളത്തെ അധിക്ഷേപിച്ചതിന്റെ പേരില്‍ നിരവധി പേര്‍ യോഗിക്കെതിരെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.