“ക്രിസ്തുവിൽ ഒന്ന്, മിഷനിൽ ഐക്യപ്പെടുക”; 2026 ലെ ആഗോള മിഷൻ ഞായറാഴ്ചയുടെ പ്രമേയം

“ക്രിസ്തുവിൽ ഒന്ന്, മിഷനിൽ ഐക്യപ്പെടുക”; 2026 ലെ ആഗോള മിഷൻ ഞായറാഴ്ചയുടെ പ്രമേയം

വത്തിക്കാൻ സിറ്റി: 2026 ലെ ആഗോള മിഷൻ ഞായറാഴ്ചയുടെ പ്രമേയം പ്രഖ്യാപിച്ചു. “ക്രിസ്തുവിൽ ഒന്ന്, മിഷനിൽ ഐക്യപ്പെടുക” എന്നതാണ് 2026 ഒക്ടോബർ 18 ന് ആചരിക്കുന്ന ലോക മിഷൻ ഞായറാഴ്ചയുടെ പ്രമേയം.

വിശ്വാസ പ്രചാരണത്തിനായുള്ള പൊന്തിഫിക്കൽ സൊസൈറ്റിയുടെ നിർദേശ പ്രകാരം 1926 ൽ പയസ് പതിനൊന്നാമൻ പാപ്പ ആരംഭിച്ച ആഗോള മിഷൻ ഞായറാഴ്ചയുടെ നൂറാം വാർഷികവുമാണ് 2026 ൽ ആഘോഷിക്കുന്നത്.

പ്രമേയത്തിന്റെ ആദ്യഭാഗമായ “ക്രിസ്തുവിൽ ഒന്ന്” ഇപ്പോഴത്തെ പരിശുദ്ധ പിതാവിന്റെ പാപ്പാത്വ മുദ്രാവാക്യവുമായി ബന്ധപ്പെട്ടതാണ്. ഇത് ക്രിസ്തുവും പിതാവും തമ്മിലുള്ള ഐക്യത്തിൽ നിന്നു ഉത്ഭവിക്കുന്ന വിശ്വാസികളുടെ ഏകത്വത്തെയും അതിന്റെ ഫലമായി ഉയർന്നുവരുന്ന സുവിശേഷവൽക്കരണ ദൗത്യത്തെയും ചൂണ്ടിക്കാട്ടുന്നു.

2026 ലെ മിഷൻ ഞായറാഴ്ചയിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അതിന്റെ പ്രമേയം ആഴത്തിൽ വിശദീകരിക്കുന്ന പാപ്പായുടെ സന്ദേശം 2026 ന്റെ ആദ്യ മാസങ്ങളിൽ പ്രസിദ്ധീകരിക്കാനാണ് ഉദേശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.