ദേശവിരുദ്ധ വാര്‍ത്തകള്‍: രണ്ടുമാസത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍

ദേശവിരുദ്ധ വാര്‍ത്തകള്‍: രണ്ടുമാസത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍

ഡല്‍ഹി: ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് കേന്ദ്ര സര്‍ക്കാര്‍ രണ്ട് മാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റേതാണ് നടപടി. യുട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയിലെ അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

55 യൂട്യൂബ് ചാനലുകളാണ് റദ്ദാക്കിയിരിക്കുന്നത്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും രണ്ടു വീതവും ഫെയ്‌സ്ബുക്കില്‍ ഒരെണ്ണവും റദ്ദാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത യൂട്യൂബ് ചാനലുകളാണ് പ്രധാനമായും റദ്ദാക്കിയിരിക്കുന്നത്.

ഫാക്ട് ചെക്കിങ് യൂണിറ്റിലെ പരിശോധനകളുടെയും 2021 ഫെബ്രുവരിയില്‍ നിലവില്‍ വന്ന ഐ.ടി ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് നടപടി. വാര്‍ത്താവിതരണ മന്ത്രാലയം സ്വമേധയാ എടുത്ത കേസുകളും ദേശീയ അന്വേഷണ ഏജന്‍സികളായ ഐ.ബി, റോ, വിവിധ സേനാ വിഭാഗങ്ങള്‍ എന്നിവ കൈമാറിയ കേസുകള്‍ പ്രകാരവുമാണ് മന്ത്രാലയത്തിന്റെ നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.