റേസര്‍ ബുക്ക് 13 ലാപ്ടോപ്പ് വിപണിയില്‍ എത്തി. ഒന്നിലധികം മോഡലുകളിലാണ് ഈ ലാപ്‌ടോപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഒരൊറ്റ കളര്‍ ഓപ്ഷനില്‍ ലഭ്യമാകുന്ന ഈ ലാപ്ടോപ്പ് ടച്ച് സ്ക്രീനോടുകൂടിയും അല്ലാതെയും വിപണിയില്‍ ലഭ്യമാണ്. മൂന്ന് മോഡലുകളിലും 13 ഇഞ്ച് ഡിസ്‌പ്ലേയിലുമാണ് വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന റേസര്‍ ബുക്ക് 13 വരുന്നത്.
ഈ മോഡലുകള്‍ക്ക് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത് ഇന്റലിന്‍റെ ഇലവന്‍ത്ത് ജനറേഷന്‍ കോര്‍ പ്രോസസ്സറുകളാണ്. ഈ ലാപ്‌ടോപ്പില്‍ 178 ഡിഗ്രി വ്യൂ ആംഗിളുകളും 60 ഹെര്‍ട്സ് റിഫ്രഷ് റേറ്റുമുള്ള 4 കെ ടച്ച് ഡിസ്‌പ്ലേ വരെ സജ്ജീകരിക്കാം. ഈ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത് ഇലവന്‍ത്ത് ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ 7-1165G7 പ്രോസസര്‍ ഇന്റല്‍ ഐറിസ് എക്സ് ഗ്രാഫിക്‌സുമായാണ്.
55Wh ബാറ്ററിയും 65W പവര്‍ അഡാപ്റ്ററുമായാണ് റേസര്‍ ബുക്ക് 13 വരുന്നത്. റേസര്‍ ബുക്ക് 13 ലാപ്ടോപ്പില്‍ നിങ്ങള്‍ക്ക് 16 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ലഭിക്കും. കോര്‍ ഐ 5 + 8 ജിബി+ 256 ജിബി മോഡലിന് $1,199 (ഏകദേശം 89,000 രൂപ) ആണ് വില. കോര്‍ ഐ 7 + 16 ജിബി+ 256 ജിബി മോഡലിന് $1,599 (ഏകദേശം 1.18 ലക്ഷം രൂപ), കോര്‍ ഐ 7 + 16 ജിബി+ 512 ജിബി മോഡലിന് $1,999 (ഏകദേശം 1.48 ലക്ഷം രൂപ) എന്നിങ്ങനെയാണ് വില.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.