വത്തിക്കാന്‍ സിറ്റി: വിശ്വാസ തിരുസംഘത്തിന്റെ പ്രവര്‍ത്തന സങ്കീര്‍ണ്ണത കുറയ്ക്കാന്‍ പ്രീഫെക്ടിനു കീഴില്‍ സൈദ്ധാന്തിക വിഭാഗവും അച്ചടക്ക വിഭാഗവും വേര്‍തിരിച്ചുകൊണ്ട് പ്രത്യേകം സെക്രട്ടറിമാരെ നിയമിക്കും. ഇതിനായി വിശ്വാസ തിരുസംഘത്തിന്റെ സ്ഥാപന ചാര്‍ട്ട് പരിഷ്‌കരിക്കുന്നതിനു വേണ്ടി, വിശ്വാസം സംരക്ഷിക്കാന്‍ എന്നര്‍ത്ഥം വരുന്ന 'Fidem Servare ' എന്ന മോത്തു പ്രോപ്രിയോ (സ്വയാധികാര പ്രമാണം) ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കി.
അച്ചടക്ക പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാതെ തന്നെ വിശ്വാസ പ്രചാരണത്തിലെ മൗലികമായ പങ്കിനും പ്രബോധന ദൗത്യത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കുക എന്നതാണ് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡോക്ട്രീന്‍ ഓഫ് ഫെയ്ത്ത് എന്ന പേരില്‍ അറിയപെടുന്ന വിശ്വാസ തിരുസംഘത്തില്‍ വരുത്തുന്ന ആന്തരിക ഘടനാ നവീകരണത്തിന്റെ ലക്ഷ്യം. ഇതോടെ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആയ കര്‍ദ്ദിനാളിന് രണ്ട് സെക്രട്ടറിമാര്‍ യഥാക്രമം സൈദ്ധാന്തിക, അച്ചടക്ക വിഭാഗങ്ങളുടെ പരമാധികാര പ്രതിനിധികള്‍ ആയി ഉണ്ടാവും.വൈദികരില്‍ നിന്ന്് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണ കേസുകള്‍ കൈകാര്യം ചെയ്യാനായി വിശ്വാസ തിരുസംഘം ഒട്ടേറെ സമയം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് പ്രത്യേക അച്ചടക്ക വിഭാഗത്തിന്റെ രൂപീകരണം.
വിശ്വാസം സംരക്ഷിക്കുക എന്നതാണ് വിശ്വാസ തിരുസംഘത്തിന്റെ പ്രധാന ജോലിയും സഭാ ക്രമത്തില്‍ പാലിക്കേണ്ട അത്യന്തിക മാനദണ്ഡവും എന്ന് ഫ്രാന്‍സിസ് പാപ്പാ അപ്പോസ്‌തോലിക ലിഖിതത്തില്‍ വിശദീകരിക്കുന്നു. സൈദ്ധാന്തികവും അച്ചടക്കപരവുമായ അധികാരം ഉള്‍ക്കൊള്ളുന്ന ഈ നിര്‍ണ്ണായക ദൗത്യം വിശ്വാസ തിരുസംഘത്തെ ഏല്‍പ്പിച്ചത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പശ്ചാത്തലത്തില്‍ പാപ്പാമാരായ പോള്‍ ആറാമനും, ജോണ്‍ പോള്‍ രണ്ടാമനുമായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ നടത്തിയ അവസാന പരിഷ്‌കരണങ്ങള്‍ക്കു (Apostolic Constitution Pastor Bonus,John Paul II, 1988) ശേഷം 40 വര്‍ഷങ്ങളിലൂടെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ അതിന്റെ കര്‍ത്തവ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നീക്കമാണ് ഫ്രാന്‍സിസ് പാപ്പായുടേത്. കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയ ആണ് ഇപ്പോഴത്തെ വിശ്വാസ തിരുസംഘ തലവന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26