മെക്സിക്കോയില്‍ ചുണ്ടുകള്‍ തുന്നിച്ചേര്‍ത്ത് കുടിയേറ്റക്കാരുടെ പ്രതിഷേധം

മെക്സിക്കോയില്‍ ചുണ്ടുകള്‍ തുന്നിച്ചേര്‍ത്ത് കുടിയേറ്റക്കാരുടെ പ്രതിഷേധം

മെക്‌സികോ സിറ്റി: മെക്‌സിക്കോയിലെ തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ചുണ്ടുകള്‍ തുന്നിച്ചേര്‍ത്ത് കുടിയേറ്റക്കാരുടെ വിചിത്രമായ പ്രതിഷേധം. സൂചിയും പ്ലാസ്റ്റിക് നൂലുമുപയോഗിച്ച് സ്വന്തം ചുണ്ടുകള്‍ കൂട്ടിക്കെട്ടിയാണ് കുടിയേറ്റക്കാരുടെ നിരാഹാരം. രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരാണിവര്‍.

മെക്‌സിക്കോയില്‍ നിന്നും യു.എസ് അതിര്‍ത്തിയിലേക്കു പോകാന്‍ പാതയൊരുക്കണമെന്നും ഇതിനായി കുടിയേറ്റ അതോറിറ്റി ഇടപെടണമെന്നുമാണ് ആവശ്യം. കുടിയേറ്റക്കാരുടെ പ്രതിഷേധരീതിയില്‍ ആശങ്കയുമായി മെക്‌സിക്കന്‍ എമിഗ്രേഷന്‍ അതോറിറ്റി രംഗത്തുവന്നു. ചുണ്ടുകള്‍ കൂട്ടിത്തുന്നുമ്പോള്‍ രക്തം വരുന്നത് തുടച്ചുകളയാന്‍ മദ്യമാണ് ഉപയോഗിക്കുന്നത്. തുന്നുമ്പോള്‍ വെള്ളം കുടിക്കുന്നതിന് ചെറിയ ഭാഗം ചുണ്ടുകള്‍ക്കിടയില്‍ ഒഴിവാക്കുന്നുമുണ്ട്. സമീപകാലത്തായി മറ്റ് രാജ്യങ്ങളില്‍ നിന്ന് മെക്‌സിക്കോയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്. ഹെയ്തിയില്‍ നിന്നും ഹോണ്ടുറാന്‍സില്‍ നിന്നുമാണ് കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.