നട്സുകളും മറ്റ് പയര്‍ വര്‍ഗങ്ങളും കുതിര്‍ത്ത് കഴിച്ചാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
നട്സുകള്‍ പ്രോട്ടീന്‍, നാരുകള്‍, ധാരാളം വിറ്റാമിനുകളും പോഷകങ്ങളാലും സമ്പുഷ്ടമാണ്. ഇവ കുതിര്‍ത്ത് കഴിക്കുന്നത് എളുപ്പം ദഹിക്കാന്‍ സഹായിക്കുന്നു.
മാത്രമല്ല ഇത് കുതിര്‍ത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനും ശരീരത്തിന് കൂടുതല്‍ പോഷണം നല്‍കുന്നതിനും സഹായിക്കുന്നു. കുതിര്‍ത്ത് കഴിക്കുന്നത് പാചക സമയം കുറയ്ക്കാന്‍ സഹായിക്കുന്നു.
പയറുവര്‍ഗ്ഗങ്ങള്‍ കുതിര്‍ത്ത് തൊലി കളഞ്ഞ ശേഷമോ, വറുത്തതിന് ശേഷമോ വേവിക്കുന്നതാണ് കൂടുതല്‍ നല്ലത്. കുതിര്‍ത്ത് കഴിക്കുന്നത് പോളിഫെനോളിന്റെ അളവ് കുറയ്ക്കുകയും ഇരുമ്ബ്, സിങ്ക്, കാല്‍സ്യം എന്നിവയുള്‍പ്പെടെയുള്ള ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നട്സുകളും പയര്‍ വര്‍ഗങ്ങളും എട്ട് മണിക്കൂര്‍ വരെ കുതിര്‍ക്കാന്‍ വയ്ക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.