ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനഘട്ടത്തില്‍. എല്ലാവര്‍ക്കും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിശോധിക്കുന്നത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ദേശീയ സാങ്കേതിക ഉപദേശകസമിതി (എന്‍.ടി.എ.ജി.ഐ.) അടുത്തയാഴ്ച യോഗം ചേരും.
നാലുമാസം വരെ ബൂസ്റ്റര്‍ ഡോസിന് പ്രതിരോധം നല്‍കാനാവും. എന്നാല്‍ ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസുകള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്തേക്കാമെന്ന യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ മുന്നറിപ്പുണ്ട്. പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കാമെന്നതിനാല്‍ ബൂസ്റ്റര്‍ ഡോസ് ശുപാര്‍ശ ചെയ്യില്ലെന്നും ഏജന്‍സി വ്യക്തമാക്കുന്നു.
അതേസമയം രണ്ടുകോടി കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിന്റെ രണ്ടു ഡോസും നല്‍കിയതായി ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ യുവാക്കള്‍ വാക്സിന്‍ യജ്ഞം വിജയകരമായ അടുത്തഘട്ടത്തിലേക്കെത്തിച്ചെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
ജനുവരി മൂന്നിനാണ് കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചത്. അര്‍ഹതയുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആകെ 7.5 കോടി കൗമാരക്കാര്‍ക്കാണ് വാക്‌സിന് അര്‍ഹതയുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.