ശമ്പള പരിഷ്‌കരണം; ബാങ്ക് ജീവനക്കാർക്ക് ആശ്വാസം

ശമ്പള പരിഷ്‌കരണം; ബാങ്ക് ജീവനക്കാർക്ക് ആശ്വാസം

ചെന്നൈ: ശമ്പള പരിഷ്‌കരണം അടക്കം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന കരാറില്‍ വിവിധ ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ഒപ്പുവെച്ചു. മൂന്ന് വര്‍ഷമായി ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി വിവിധ ബാങ്ക് യൂണിയനുകള്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇരുപക്ഷവും തമ്മില്‍ ധാരണയായത്.

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനമായതായി നാല് പ്രമുഖ ബാങ്ക് യൂണിയനുകള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, അടക്കമുള്ള നാല് യൂണിയനുകളാണ് ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി തുടര്‍ച്ചയായി ചര്‍ച്ച നടത്തിയത്. 29 ബാങ്കുകളിലെ ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക.

ഇതില്‍ 12 പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പെടും. അഞ്ചുലക്ഷം ബാങ്ക് ജീവനക്കാര്‍ക്കാണ് കരാര്‍ അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുക. നവംബര്‍ 2017 മുതല്‍ ഒക്ടോബര്‍ 2022 വരെയാണ് കരാറിന് പ്രാബല്യം ഉണ്ടാവുക. 3385 കോടി രൂപയുടെ അധിക ബാധ്യതയാണ് ബാങ്കുകള്‍ക്ക് ഉണ്ടാവുക. ഏകീകൃത അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, ഹൗസ് റെന്റ് അലവന്‍സ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ് ബാങ്കുകളുടെ സംഘടന അനുകൂലമായ നിലപാട് സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.