സമാധാന കരാറിനെതിരെ അർമേനിയയിൽ വൻ പ്രതിഷേധം

സമാധാന കരാറിനെതിരെ അർമേനിയയിൽ വൻ പ്രതിഷേധം

യെരേവൻ : അർമേനിയയിൽ പ്രധാനമന്ത്രി നിക്കോൾ പാഷിനിയനെതിരെ പ്രതിഷേധം. നാഗൊർനോ - കറാബാക്കിനെതിരായ പോരാട്ടം അവസാനിപ്പിക്കാൻ  കരാറിൽ ഒപ്പുവെച്ചതിൽ അർമേനിയ വഞ്ചിക്കപ്പെട്ടു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം അർമേനിയക്കാരും.

സമാധാന കരാറിന്റെ ഭാഗമായി , അർമേനിയയിലെ എറെബുനി വിമാനത്താവളത്തിൽ എത്തിച്ചേർന്ന റഷ്യൻ സമാധാന സേനാംഗങ്ങളുടെയും സൈനിക വാഹനങ്ങളുടെയും ദൃശ്യങ്ങൾ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. 20 വിമാനങ്ങളും 400 ഉദ്യോഗസ്ഥരും സൈനിക വാഹനങ്ങളും എത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അസർബൈജാൻ സേനയും -അർമേനിയൻ സേനയും തമ്മിലുള്ള ആറാഴ്ചത്തെ പോരാട്ടത്തിന് അന്ത്യം കുറിച്ച കരാർ പ്രകാരം ആദ്യ ബാച്ച് റഷ്യൻ സൈനികരെ ചൊവ്വാഴ്ച നാഗോർനോ-കറാബാക്കിലേക്ക് വിന്യസിച്ചു.

കരാർ പ്രകാരം അസർബൈജാൻ യുദ്ധത്തിൽ പിടിച്ചെടുത്ത നാഗൊർനോ - കറാബാക് പ്രദേശങ്ങൾ അർമേനിയായ്ക്കു നഷ്ടപ്പെടും , മാത്രമല്ല നാഗൊർനോ - കറാബാക്കിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കേണ്ടതായി വരും.

സമാധാന കരാറിനെ ക്കുറിച്ചു പാലമെന്റിൽ ചർച്ച ചെയ്യണം എന്നതാണ് പ്രതിഷേധക്കാർ ഉയർത്തുന്ന പ്രധാന ആവശ്യം.പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ അർമേനിയൻ ജനതയെ വഞ്ചിച്ചാണ് കരാറിൽ ഏർപ്പെട്ടതെന്നും അദ്ദേഹത്തെ എംപീച് ചെയ്യണം എന്നും അവർ ആവശ്യപ്പെടുന്നു.

തുർക്കിയുടെ സഹായത്തോടെ അസർബൈജാൻ നടത്തിയ യുദ്ധത്തിൽ അർമേനിയ പരാജയപ്പെടുകയാണുണ്ടായത്.

നാഗൊർനോ-കറാബക്ക് സമാധാന കരാർ - അർമേനിയ അസർബൈജാൻ റഷ്യ എന്നീ രാജ്യങ്ങൾ ഒപ്പുവച്ചു

നാഗൊർനോ-കറാബാക്കിലെ പ്രധാന നഗരം പിടിച്ചെടുത്ത് അസർബൈജാൻ സൈന്യം

കറുത്തപൂന്തോട്ടത്തിൽ ശാന്തി പൂക്കുമോ ?






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.