യെരേവൻ : അർമേനിയ, അസർബൈജാൻ, റഷ്യ എന്നീ രാജ്യങ്ങൾ നാഗർനോ-കറാബാക്കിന്റെ തർക്ക പ്രദേശത്തെ സൈനിക സംഘട്ടനം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ ഈ കരാർ അത്യന്തം വേദനാജനകമാണ് എന്ന് വിശേഷിപ്പിച്ചു.
അസർബൈജാനും അർമേനിയക്കാരും തമ്മിലുള്ള ആറാഴ്ചത്തെ പോരാട്ടത്തിന് ശേഷമാണ് ഈ കരാർ വരുന്നത്. ഈ പ്രദേശം അസർബൈജാനിന്റെ ഭാഗമായാണ് അന്താരാഷ്ട്രതലത്തിൽ കരുതുന്നത് , എന്നിരുന്നാൽ തന്നെയും 1994 മുതൽ അർമേനിയൻ വംശജരാണ് ഭരണം നടത്തുന്നത്.
സെപ്റ്റംബറിൽ ആരംഭിച്ച പോരാട്ടത്തിന് ശേഷം നിരവധി തവണ വെടിനിർത്തൽ കരാറുകൾ ഒപ്പുവച്ചിട്ടിട്ടുണ്ട്, എന്നാൽ അവയെല്ലാം പരാജയപ്പെട്ടു. പുതിയ വെടിനിർത്തൽ കരാർ അർമേനിയയിൽ വൻപിച്ച പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പ്രതിഷേധക്കാർ പാർലമെന്റിനെ ആക്രമിക്കുകയും സ്പീക്കറെ മർദ്ദിക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസ് കൊള്ളയടിക്കുകയും ചെയ്തു.
പ്രാദേശിക സമയം ചൊവ്വാഴ്ച 01:00 മുതൽ (21:00 GMT തിങ്കളാഴ്ച) സമാധാന കരാർ പ്രാബല്യത്തിൽ വന്നു. പുതിയ കരാറിന് കീഴിൽ, യുദ്ധസമയത്ത്, അസർബൈജാൻ ഏറ്റെടുത്ത സ്ഥലങ്ങളിൽ അവർ തന്നെ തുടരും. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റ് നിരവധി പ്രദേശങ്ങളിൽ നിന്ന് പിന്മാറാനും അർമേനിയ സമ്മതിച്ചിട്ടുണ്ട്.
റഷ്യയുടെ നേതൃത്വത്തിൽ നടന്ന സമാധാന കരാർ പാലിക്കുവാൻ, റഷ്യൻ സമാധാന സേനാംഗങ്ങളെ യുദ്ധ മുഖങ്ങളിൽ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. സമാധാന പരിപാലന പ്രക്രിയയിൽ തുർക്കിയും പങ്കെടുക്കുമെന്ന് അസർബൈജാൻ പ്രസിഡണ്ട് ഇൽഹാം അലിയേവ് പറഞ്ഞു. കരാർ ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും അർമേനിയ കീഴടങ്ങിയതാണെന്നും അലിയേവ് കൂട്ടിച്ചേർത്തു.
കരാബാക്കിന്റെ രണ്ടാമത്തെ വലിയ പട്ടണമായ ശുഷ നഷ്ടപ്പെട്ടതിനെത്തുടർന്ന് വെടിനിർത്തൽ കരാർ ഒഴിവാക്കാനാവില്ലെന്ന് നാഗൊർനോ-കറാബാക്കിലെ അർമേനിയൻ നേതാവ് അരയിക് ഹരുത്യുനിയൻ പറഞ്ഞു. യുദ്ധം തുടരുകയാണെങ്കിൽ മുഴുവൻ പ്രദേശങ്ങളും നഷ്ടമാകുമെന്ന് ഭയക്കുന്നത് കൊണ്ടാണ് ഈ വെടിനിറുത്തൽ കരാറിന് സമ്മതിച്ചത് എന്ന് അരയിക് ഹരുത്യുനിയൻ ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടു ഭാഗത്തും വ്യാപകമായ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. റഷ്യൻ സൈനീക താവളം അർമേനിയയിൽ സ്ഥിതി ചെയ്യുന്നു എങ്കിലും നാഗൊർനോ-കറാബാക്ക് ഒഴികയുള്ള പ്രദേശങ്ങൾക്കേ റഷ്യ സംരക്ഷണം നല്കുകയുള്ളു. അസർബൈജാനുമായും റഷ്യ നല്ല ബന്ധം പുലർത്തുന്നു.
നാഗൊർനോ-കറാബാക്കിലെ പ്രധാന നഗരം പിടിച്ചെടുത്ത് അസർബൈജാൻ സൈന്യം
കറുത്തപൂന്തോട്ടത്തിൽ ശാന്തി പൂക്കുമോ ?
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.