ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി അയല്‍ രാജ്യങ്ങള്‍; ചടുല സേവനമേകി ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കുകള്‍

ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി അയല്‍ രാജ്യങ്ങള്‍; ചടുല സേവനമേകി ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കുകള്‍

വാഴ്‌സോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുദ്ധം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ അഭയാര്‍ഥികളെ പിന്തുണയ്ക്കുന്നതിനായി ഉക്രെയ്നിന് സമീപമുള്ള രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കൂട്ടായ്മ ഓണ്‍ലൈന്‍ നെറ്റ്വര്‍ക്കുകള്‍ സ്ഥാപിച്ച് നിരന്തര സേവനമാരംഭിച്ചു.

റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് രക്ഷപ്പെടുന്ന ഉക്രേനിയക്കാര്‍ക്ക് താമസ സ്ഥലവും പണവും കാര്‍ സൗകര്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട് ഫെയ്സ്ബുക്കിലും മറ്റ് പ്ലാറ്റ്ഫോമുകളിലുമുള്ള വിവിധ ഗ്രൂപ്പുകളില്‍ 100,000 പേര്‍ക്കെങ്കിലും സൈന്‍ അപ്പ് ചെയ്യാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. റഷ്യന്‍ മിസൈലുകള്‍ കീവിന്റെ തലസ്ഥാനത്ത് പതിച്ചതോടെ പതിനായിരക്കണക്കിന് ഉക്രേനിയക്കാര്‍ പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു തുടങ്ങി. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

തെക്കന്‍ പോളണ്ടിലെ ഉപയോഗിക്കാത്ത അപ്പാര്‍ട്ട്മെന്റുകളുടെ പരസ്യം നല്‍കുന്ന 3,500 അംഗ ഫേസ്ബുക്ക് ഗ്രൂപ്പായ 'ഉക്രെയ്ന്‍, ഐ ആം ഹെല്‍പ്പിംഗ് യു!' നിരവധി പോര്‍ക്ക് സേവനമെത്തിച്ചുകഴിഞ്ഞു.ഇതില്‍ അംഗമായി ചേര്‍ന്ന നിരവധി പോളണ്ടുകാരില്‍ ഒരാളായ മാല്‍ഗോര്‍സാറ്റ ക്രെന്റോവ്സ്‌ക തന്റെ പാര്‍പ്പിടം ഓഫര്‍ ചെയ്തു രേഖപ്പെടുത്തി:

'എന്റെ മുത്തശ്ശി 1912 ല്‍ അവിടെയാണ് ജനിച്ചത്. ആ വീട്ടില്‍ കഴിയവേ എന്റെ അമ്മ റഷ്യന്‍ യക്ഷിക്കഥകള്‍ എന്നോട് പറയുമായിരുന്നു. അത് ഞാന്‍ ഇപ്പോഴും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ആര്‍ക്കെങ്കിലും അവിടെ താമസിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ താക്കോല്‍ പങ്കിടാം. തണുത്ത വെള്ളവും വൈദ്യുതിയും ഉണ്ട്.' മറ്റൊരു ഫേസ്ബുക്ക് ഗ്രൂപ്പായ 'എയ്ഡ് ടു ഉക്രെയ്ന്‍' പോളിഷ് സംരംഭകനായ മാര്‍ട്ട ലിസോവ്സ്‌ക സ്ഥാപിച്ച് ഒരു ദിവസം പിന്നിടും മുമ്പേ 104,000 അംഗങ്ങളെ നേടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.