അതിർത്തിയിലേക്ക് കീവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഇന്ത്യൻ എംബസി

അതിർത്തിയിലേക്ക് കീവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇന്ത്യക്കാര്‍ക്ക് കീവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന് ഇന്ത്യന്‍ എംബസിയുടെ പുതിയ നിര്‍ദേശം. കിവില്‍ നിന്ന് ഇന്ത്യക്കാരെ ട്രെയിനില്‍ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

കീവിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയിലേക്ക് ഇന്ത്യക്കാര്‍ പോകണമെന്നാണ് നിര്‍ദേശം. ഇക്കാര്യം നിര്‍ബന്ധമായും ഇന്ത്യക്കാര്‍ പാലിക്കണമെന്ന് എംബസി അറിയിച്ചു. കീവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് സൗജന്യമായിരിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യമെത്തുന്നവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.

സര്‍വീസുകള്‍ സംബന്ധിച്ച സമയവിവരങ്ങളും ഷെഡ്യൂളുകളും സ്റ്റേഷനിലുണ്ടാകും. ഈ അവസരം ഇന്ത്യക്കാര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. അതേസമയം ട്രെയിന്‍ സര്‍വീസ് ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതാണോയെന്ന കാര്യം വ്യക്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.