ഹംഗറിയില്‍ നിന്നുള്ള വിമാനം വൈകും; രാത്രിയോടെ ഡല്‍ഹിയില്‍ എത്തും

ഹംഗറിയില്‍ നിന്നുള്ള വിമാനം വൈകും; രാത്രിയോടെ ഡല്‍ഹിയില്‍ എത്തും

ന്യുഡല്‍ഹി: ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും കൊണ്ട് ഹംഗറിയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരാനിരുന്ന വിമാനം വൈകും. നേരത്തെ പതിനൊന്നോടെ വിമാനം ഡല്‍ഹിയില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ രാത്രിയോടെ മാത്രമേ തിരികെയെത്തൂ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

ഇതുവരെ യുദ്ധഭൂമിയായി മാറിയ ഉക്രെയ്‌നില്‍ നിന്നും 1157 പേരെയാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടു വന്നത്. ഇവരില്‍ 93 പേര്‍ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ഏഴ് വിമാനങ്ങള്‍ കൂടി രക്ഷാ ദൗത്യത്തിന്റെ ഭാഗമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

റൊമേനിയയില്‍ നിന്ന് അഞ്ചാമത്തെ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. 249 ഇന്ത്യക്കാരാണ് വിമാനത്തില്‍ നാട്ടിലേക്കെത്തിയത്. ഇതില്‍ 12 പേര്‍ മലയാളികളാണ്. ഇവര്‍ വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങും. വൈകിട്ടോടെ എല്ലാവരും കേരളത്തില്‍ എത്തും. ആറ് പേരാണ് വൈകിട്ട് 5.20ന് എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ കൊച്ചിയിലെത്തുക.

അതേസമയം ഉക്രെയ്‌നില്‍ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാള്‍ഡോവ അഭയം നല്‍കിയത് ആശ്വാസകരമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.