ഉക്രെയ്‌നു വേണ്ടി ആര്‍ക്കും പോരാടാം; വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ട: ഉത്തരവിറക്കി സെലന്‍സ്‌കി

ഉക്രെയ്‌നു വേണ്ടി ആര്‍ക്കും പോരാടാം; വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ട: ഉത്തരവിറക്കി സെലന്‍സ്‌കി

കീവ്: റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് ഉക്രെയ്‌നിലേക്ക് പ്രവേശന വിസ വേണ്ട. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ഒപ്പുവെച്ചു. ഇന്നു മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് ഉക്രെയ്ന്‍ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവെച്ചതിനു പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതിയും ഉക്രെയ്ന്‍ നടപ്പാക്കിയത്.

റഷ്യന്‍ ആക്രമണം രൂക്ഷമായിരിക്കേ ജനങ്ങളെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് എല്ലാ പൗരന്മാരോടും നേരത്തെ ഉക്രെയ്ന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഉക്രെയ്ന്‍ സര്‍ക്കാര്‍ ആയുധം നല്‍കുന്നുണ്ട്.

പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സ്ത്രീകളടക്കമുള്ള ഉക്രേനികള്‍ തെരുവിലിറങ്ങിയ ദൃശ്യങ്ങള്‍ ് പുറത്തു വന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.