അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്ന് ഒഴിവാക്കി

അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്ന് ഒഴിവാക്കി

സംഘപരിവാർ എതിർപ്പിനെ തുടർന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്ന് ഒഴിവാക്കി സർവകലാശാല. തിരുനൽവേലിയിലെ മനോമണിയൻ സുന്ദരാനൻ സർവകലാശാലയുടേതാണ് നടപടി. അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ്’ എന്ന പുസ്തകമാണ് പിൻവലിച്ചത്.

ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി പുസ്തകം ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ എ.ബി.വി.പി രംഗത്തെത്തി. തുടർന്ന് വൈസ് ചാൻസലറുടെ നേതൃത്വത്തിൽ യോഗം വിളിച്ച് പുസ്തകം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ചശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ്’.

2017 മുതലാണ് പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്. അരുന്ധതി റോയ് പുസ്തകത്തിൽ മാവോവാദികളെ മഹത്വവത്ക്കരിക്കുന്നുവെന്ന് കാണിച്ച് ഒരാഴ്ച മുൻപ് നോട്ടീസ് പതിപ്പിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.