കീവ്: യുദ്ധം ഏല്‍പ്പിക്കുന്ന മാരക പ്രഹരങ്ങള്‍ക്കിടയിലും പിടിയിലായ ശത്രുവിനെ ചായയും മധുര പലഹാരങ്ങളും നല്‍കി ഉക്രെയ്‌നികള്‍ സല്‍ക്കരിക്കുന്ന മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ ദൃശ്യം.
കീഴടങ്ങിയ റഷ്യന്‍ സൈനികനെ ഉക്രെയ്ന്‍ സ്ത്രീകള്‍ സല്‍ക്കരിക്കുന്നതിന്റെ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഇത് ലോകമെങ്ങും വൈറലായി.
കീഴടങ്ങിയ റഷ്യന്‍ സൈനികന് സ്ത്രീകളെത്തി ചായയും പലഹാരങ്ങളും നല്‍കുന്നതാണ് വിഡിയോയില്‍ ഉള്ളത്. സൈനികനു ചുറ്റിലുമായി ഉക്രെയ്‌നികള്‍ കൂടി നില്‍ക്കുന്നുണ്ട്. മൊബൈല്‍ ഫോണില്‍ അമ്മയെ വിളിച്ചു സംസാരിക്കാനും നാട്ടുകാര്‍ സൗകര്യം ചെയ്തു കൊടുത്തു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൈനികന്‍ അമ്മയോടു സംസാരിച്ചത്.
എന്നാല്‍ റഷ്യന്‍ ആക്രമണത്തിന് എതിരായ ഉക്രെയ്ന്‍ പ്രചാരണ പരിപാടിയുടെ ഭാഗമാണോ വീഡിയോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. ഇരുപക്ഷവും പരസ്പരം ദുര്‍ബലപ്പെടുത്തുന്നതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.