ദുബായ്: ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റിയില്‍ 40 വർഷത്തെ സേവനം പൂർത്തിയാക്കിയ രണ്ട് ജീവനക്കാരെ ആദരിച്ചു. ഹാജി ജാബെർ ബാക്വിർ, അഹമ്മദ് അബാസ് അബ്ദുളള എന്നിവരെയാണ് ആദരിച്ചത്. 30 വർഷത്തെ സേവനം പൂർത്തിയാക്കിയ മൂന്ന് പേരെയും 20 വർഷം പൂർത്തിയാക്കിയ 8 പേരെയും 10 നും 15 നും ഇടയില്‍ സേവനം അനുഷ്ഠിച്ച 19 പേരയും ആദരിച്ചു.

ഓരോരുത്തരുടെയും ജോലി മികവിനും അർപ്പണബോധനത്തിനുമുളള ആദരവാണിതെന്ന് ആർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു. വിവിധ മേഖലകളില്‍ ആർ ടി എയുടെ സേവനം മെച്ചപ്പെടുത്തുന്നതിന് ഇവരുടെ അനുഭവ സമ്പത്ത് ഗുണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.