പുതിയ രൂപത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍

പുതിയ രൂപത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പബ്ജി ഗെയിം പുതിയ രൂപത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍. പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ പുതിയ ഗെയിം അവതരിപ്പിക്കാനാണ് മൊബൈല്‍ ഗെയിം വികസിപ്പിച്ച പബ്ജി കോര്‍പ്പറേഷന്റെ തീരുമാനം. സുരക്ഷാ കാരണങ്ങളാല്‍ സെപ്റ്റംബറിലാണ് യുവജനങ്ങളുടെ ഇഷ്ട മൊബൈല്‍ ഗെയിമായ പബ്ജി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

ചൈനീസ് ഗെയിമിങ്ങ് ആപ്പ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടി. നിരോധിച്ചതിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് മാതൃകബനിയായ പബ്ജി കോര്‍പ്പറേഷന്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ ഗെയിം അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലുള്ള ഗെയിം ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയ്ക്ക് പരമാവധി പ്രാധാന്യം നല്‍കിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചാണ് പുതിയ ഗെയിം ഒരുക്കുന്നതെന്നും കമ്പനി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.