'ചുറ്റും തോക്കേന്തിയ കാവല്‍ക്കാര്‍, വില രണ്ട് കോടി'; ഇവനാണ് മത്സ്യങ്ങളിലെ വിവിഐപി !

 'ചുറ്റും തോക്കേന്തിയ കാവല്‍ക്കാര്‍, വില രണ്ട് കോടി'; ഇവനാണ് മത്സ്യങ്ങളിലെ വിവിഐപി !

അലങ്കാര മത്സ്യങ്ങളെ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഇഷ്ടമുള്ളതുകൊണ്ട് ആരെങ്കിലും രണ്ട് കോടി വിലയുള്ള അലങ്കാര മത്സ്യത്തെ വാങ്ങി ചില്ലുകൂട്ടിലിട്ട് വളര്‍ത്തുമോ? അങ്ങനെ മത്സ്യവും ഉണ്ട്, വളര്‍ത്തുന്നവരുമുണ്ട്. ഡാഗണ്‍ ഫിഷ് അത്തരത്തില്‍ ഒരു കേമനാണ്.

കക്ഷിയുടെ യഥാര്‍ത്ഥ പേര് അരോവന, ഏഷ്യയാണ് സ്വദേശം. ചുവന്ന നിറത്തില്‍ സുന്ദരനായ ഇവന്റെ വില ഏകദേശം രണ്ടു കോടിയിലധികം രൂപയാണ്. ഈ മീനുകളെ അതീവ സുരക്ഷാ മാര്‍ഗങ്ങള്‍ സഹിതമാണ് സംരക്ഷിക്കുന്നത്. തോക്കേന്തിയ കാവല്‍ക്കാരും ഇലക്ട്രിക് കേബിളുകളും നിരീക്ഷണ ഗോപുരവും ഒക്കെയുണ്ട് ചുറ്റിലും. ചൈനയിലെ കടലാസ് ഡ്രാഗണുകള്‍ ചലിക്കുന്നതുപോലെയാണ് ഇവയുടെ സഞ്ചാരം. അതുകൊണ്ട് തന്നെ ഡ്രാഗണ്‍ ഫിഷെന്നും ഇവ അറിയപ്പെടുന്നു.

നാണയം പോലുള്ള ചെകിളകളും കൂടിയായപ്പോള്‍ ഈ മത്സ്യങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരാനുള്ള കഴിവുണ്ടെന്ന് ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങി. റാംബോ സിനിമ സെറ്റ് പോലെയുള്ള സ്ഥലങ്ങളിലാണ് ഇവയുടെ ഫാമുകളുള്ളത്. പ്രദര്‍ശനങ്ങള്‍ക്ക് എത്തിച്ചാല്‍ പോലും വന്‍ സുരക്ഷയോടെ മാത്രമേ ഇവയെ വയ്ക്കാറുള്ളൂ.

വംശനാശ ഭീഷണി കാരണം രാജ്യാന്തര തലത്തില്‍ ഇവയുടെ കയറ്റുമതിയും ഇറക്കുമതിയു ഒക്കെ കുറ്റകരമാണ്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകളും കള്ളക്കടത്തുകാരും അവസരം മുതലാക്കി ഈ മീനിനെ കടത്താറുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.