എസ്‌ഐആര്‍ ഫോം നല്‍കാനുള്ള അവസാന ദിവസം ഇന്ന്; കരട് വോട്ടര്‍ പട്ടിക 23 ന്

എസ്‌ഐആര്‍ ഫോം നല്‍കാനുള്ള അവസാന ദിവസം ഇന്ന്; കരട് വോട്ടര്‍ പട്ടിക 23 ന്

തിരുവനന്തപുരം: എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കേണ്ട സമയം ഇന്ന് അവസാനിക്കും. വിതരണം ചെയ്ത ഫോമുകളില്‍ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടി. കരട് വോട്ടര്‍ പട്ടിക 23 ന് പ്രസിദ്ധീകരിക്കും.

അതേസമയം പട്ടികയില്‍ 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളായ ബിഎല്‍എമാരുമായിച്ചേര്‍ന്ന് ഇവരെ കണ്ടെത്താന്‍ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കില്‍ കരട് പട്ടികയില്‍ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നല്‍കിയവരെല്ലാം കരട് പട്ടികയില്‍ ഉണ്ടാകും.

സമയപരിധി നീട്ടണമെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിക്കും. വ്യാഴാഴ്ച ബിഎല്‍എമാര്‍ക്ക് അപേക്ഷകള്‍ ഒരുമിച്ച് നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ പറഞ്ഞു. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ബിഎല്‍എ ഒരു ദിവസം അമ്പതില്‍ക്കൂടുതല്‍ അപേക്ഷ ബിഎല്‍ഒക്ക് നല്‍കാന്‍ പാടില്ല. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം പ്രതിദിനം 10 ആക്കി ചുരുക്കും.

സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍, മരണം അടഞ്ഞവര്‍ എന്നിവരുടെ പട്ടിക(എഎസ്ഡി) പരിശോധനയ്ക്ക് ബിഎല്‍ഒമാര്‍ ഇതിനകം ബിഎല്‍എമാര്‍ക്ക് നല്‍കിയിട്ടുണ്ട്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഉള്‍പ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറല്‍ ഓഫീസര്‍മാരുടെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും പട്ടിക ലഭ്യമാക്കും. ഇത് പരിശോധിച്ച് പേര് ഉള്‍പ്പെടുത്താത്തതിന്റെ കാരണങ്ങള്‍ ബോധ്യപ്പെടാം. പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ നല്‍കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.