ബിഹാർ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്

ബിഹാർ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്

ബിഹാർ: ബിഹാർ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. തപാല്‍ വോട്ടുകള്‍ എണ്ണാതിരുന്നതിലൂടെ വലിയ ക്രമക്കേട് നടന്നതായി തേജസ്വി യാദവ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പിലെ വോട്ടുകൾ മഹാസഖ്യത്തിന് അനുകൂലമായിരുന്നു, പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി എൻ.ഡി.എക്ക് അനുകൂലമായിരുന്നു തേജസ്വി യാദവ് പറഞ്ഞു.

പലയിടത്തും പോസ്റ്റൽ ബാലറ്റുകൾ ക്യാൻസൽ ചെയ്തു. നേരിയ ഭൂരിപക്ഷത്തിൽ എന്‍.ഡി.എ ജയിച്ച 20 മണ്ഡലങ്ങളിലും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. വീണ്ടും വോട്ട് എണ്ണണം എന്ന ആവശ്യം പോലും കമ്മീഷൻ അംഗീകരിച്ചില്ല എന്ന് തേജസ്വി യാദവ് പറഞ്ഞു.

ബിഹാറിലെ ജനങ്ങൾക്ക് ഈ അവസരത്തിൽ നന്ദി പറയുന്നു. വോട്ടിലൂടെ മഹാസഖ്യത്തെ നിങ്ങൾ അനുകൂലിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫലം പക്ഷേ എൻ‌.ഡി‌.എയ്ക്ക് അനുകൂലായിരുന്നു. ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. 2015 ലും ബി.ജെ.പി അധികാരം നേടിയത് പിൻവാതിലിലൂടെയാണ് തേജസ്വി യാദവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.