വാഴ്സോ: ഉക്രെയ്‌നിയൻ അഭയാർത്ഥികളെ സ്വീകരിക്കാൻ രണ്ടും കയ്യും നീട്ടി പോളിഷ് ജനത. ആഭ്യർത്ഥികളെ സ്വീകരിക്കാൻ പൊതുവെ വിമുഖത കാട്ടുന്നു എന്ന് ചീത്തപ്പേര് നിലവിലുള്ള പോളണ്ട് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഉക്രെയ്‌നിയൻ ജനതയെ വരവേൽക്കുന്നത്.
നിരവധി എൻ ജി ഒ കൾ അതിർത്തിയിലെത്തി ബോർഡർ കടന്നു വരുന്നവർക്ക് ഭക്ഷണവും വസ്ത്രങ്ങളും എല്ലാം നൽകുന്നു. വ്യക്തികൾ അതിർത്തിയിൽ കാത്ത് നിന്ന് തങ്ങളുടെ വാഹനങ്ങളിൽ അഭയാർത്ഥികളെ കൂട്ടിക്കൊണ്ടു പോകുന്നു, പോളണ്ട് കാണിക്കുന്ന സ്നേഹവും കരുതലും കണ്ട് പലരും ‘ഹ്യൂമാനിറ്റേറിയൻ സൂപ്പർ പവർ’ ആയി പോളണ്ടിനെ ചിത്രീകരിക്കുന്നു.
ഉക്രെയ്‌നിയൻ അമ്മമാർ കുട്ടികളുമായി പോളണ്ടിൽ എത്തുമ്പോൾ ആവശ്യമുള്ളവർക്ക് ഉപയോഗിക്കാനായി പോളിഷ് അമ്മമാർ റെയിൽവേ സ്റ്റേഷനിൽ സ്‌ട്രോളറുകൾ ഉപേക്ഷിച്ചു മടങ്ങുന്ന കാഴ്ച മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന് തെളിവാണ്.
സർക്കാർ ഔദ്യോഗിക സംവിധാനങ്ങളോട് ചേർന്ന് സ്വകാര്യ മേഖലയും അവരുടെ സേവനങ്ങൾ അഭയാർത്ഥികൾക്ക് സൗജന്യമായി കൊടുക്കുന്നു. റെയിൽവേ, ബസ് എന്നീ യാത്ര സൗകര്യങ്ങളോടൊപ്പം ചികിത്സാ സഹായങ്ങളും സർക്കാർ, സ്വകാര്യ ആശുപത്രികൾ നൽകുന്നു.
ഉക്രെയ്‌നിയനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുൾപ്പടെന്ന വിദേശ സമൂഹത്തിന് ഉക്രെയ്‌ൻ അതിർത്തിയിൽ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആദ്യം പ്രതികരിച്ചത് പോളിഷ് അഭിഭാഷക സംഘടനയാണ്. അന്തർ ദേശീയ മാധ്യമങ്ങളായ ബിബിസി വരെ അതിർത്തിയിൽ ഇന്ത്യക്കാരും ആഫ്രിക്കക്കാരും നേരിട്ട അതിക്രമങ്ങൾ റിപ്പോർട്ടു ചെയ്തു.
സിന്യൂസ് ലൈവ്, പ്രവാസി അപ്പോസ്റ്റലേറ്റ് ചങ്ങനാശ്ശേരി - പാലാ എന്നിവർ സംയുക്തമായി നടത്തിയ ഉക്രെയ്‌ൻ മിഷന്റെ ഭാഗമായി പോളണ്ടിൽ നിന്നുള്ള അഡ്വക്കേറ്റുമാരും ചേർന്നിരുന്നു എന്നത് അവരുടെ സഹായമനസ്ഥിതിക്ക് ഉദാഹരണമാണ്. പോളണ്ട് വംശീയത കാട്ടുന്നു എന്ന് ആരോപിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുമുണ്ട്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള അഭയാർത്ഥികൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചു എന്നുള്ള ആരോപണമാണ് അവർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ തങ്ങളുടെ വിശ്വാസ-സാംസ്‌കാരിക മൂല്യങ്ങളുമായി ചേർന്ന് പോകാത്തവരെ ഉൾക്കൊള്ളുന്നത് സംഘർഷങ്ങളിലേക്ക് നയിക്കുമെന്നാണ് പോളണ്ടുകാർ ഇതിനു നൽകുന്ന ന്യായീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.