ബൈക്കുകള്‍ വാടകയ്ക്ക് നല‍്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് ആ‍ർടിഎ

ബൈക്കുകള്‍ വാടകയ്ക്ക് നല‍്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് ആ‍ർടിഎ

ദുബായ്: ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി കരീമുമായി സഹകരിച്ച് നടപ്പിലാക്കുന്ന ബൈക്ക് വാടകയ്ക്ക് നല്കുന്ന പദ്ധതുയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.

950 പെഡല്‍ അസിസ്റ്റഡ് ഇ ബൈക്കുകളും 95 സ്റ്റേഷനുകളുമാണ് ആരംഭിച്ചിട്ടുളളത്. ഇതോടെ ദുബായില്‍ രണ്ട് ഘട്ടങ്ങളിലെ 175 സ്റ്റേഷനുകളിലായി 1750 ബൈക്കുകളാണ് നിലവിലുളളത്. ദുബായില്‍ ഉടനീളം 350 ഡോക്കിംഗ് സ്റ്റേഷനുകളിലായി 3500 ബൈക്കുകള്‍ വിന്യസിക്കുന്ന മള്‍ട്ടി സ്റ്റേജ് പദ്ധതിയുടെ ഭാഗമായാണ് നടപടി. 


 ജുമൈറ ബീച്ച്, അൽ സഫ, ദുബായ് കനാൽ, ദുബായ് മറീന, അൽ മംസാർ, അൽ സത്വ, ജുമൈറ 1, അൽ ഖ്വാനീജ്, അൽ ജാഫ്ലിയ, ബിസിനസ് ബേ, എന്നിവിടങ്ങളിലെ സൈക്ലിംഗ് ട്രാക്ക് ഉൾപ്പെടുന്ന ദുബായിലെ പ്രധാന സ്ഥലങ്ങളിലാണ് പുതിയ സ്റ്റേഷനുകള്‍. അടുത്തഘട്ടത്തില്‍ കൂടുതല്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. 

വരാനിരിക്കുന്ന വിപുലീകരണ വേളയിൽ വിവിധ ജില്ലകളിലായി കൂടുതൽ സ്റ്റേഷനുകൾ കൂട്ടിച്ചേർക്കും. 2022 ഫെബ്രുവരി വരെ കരീം ബൈക്കുകൾ 1.592 ദശലക്ഷം യാത്രകൾ പൂർത്തിയാക്കി. കരീമുമായി സഹകരിച്ച് നടപ്പിലാക്കിയ പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയില്‍ ആ‍ർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ സംതൃപ്തി പ്രകടിപ്പിച്ചു. 


എക്സ്പോ 2020 യില്‍ ഉള്‍പ്പടെ വളരെ വലിയ സ്വീകാര്യതയാണ് ബൈക്കുകള്‍ക്ക് ലഭിക്കുന്നത്. സുഗമമായതും ആരോഗ്യപ്രദവുമായ സഞ്ചാരം ഇതിലൂടെ സാധ്യമാകുന്നു. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും കരീം ബൈക്ക് ആപ്പ് വഴിയും കരീം ബൈക്ക് പ്രതിദിന പാസ് (AED 20), പ്രതിവാര പാസ് (AED 50), പ്രതിമാസ പാസ് (AED 75), അല്ലെങ്കിൽ വാർഷിക പാസ് (AED 420), എന്നിവ വഴിയും പെഡൽ സഹായത്തോടെയുള്ള ബൈക്കുകൾ ഉപയോഗിക്കാന്‍ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.