മുംബൈ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ അവകാശികളില്ലാത്ത തുകയില്‍ നിന്ന് ഒരുവിഹിതം സീനിയര്‍ സിറ്റിസണ്‍സ് ഫണ്ടിലേക്ക് മാറ്റാനൊരുങ്ങുന്നു. ഇത്തരത്തില്‍ അവകാശികളില്ലാത്ത 100 കോടി രൂപയാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി ചെലവിടാന്‍ ഒരുങ്ങുന്നത്. ഏഴുവര്‍ഷം വരെ ക്ലെയിം ചെയ്യാത്ത തുകയാകും ഇത്തരത്തില്‍ മാറ്റുക. അവകാശികളില്ലാതെ നിലവില്‍ 58,000 കോടി രൂപ പിഎഫിലുണ്ട്. ഇതില്‍ നിന്നാണ് 100 കോടി രൂപ വകമാറ്റുന്നത്.
രാജ്യത്തെ ബാങ്കുകള്‍, ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍, മ്യൂച്ചല്‍ ഫണ്ട്, പിഎഫ് അക്കൗണ്ടുകള്‍ എന്നിവകളിലായി അവകാശികള്‍ വരാതെ കിടക്കുന്നത് 82,025 കോടി രൂപയാണ്. നിഷ്‌ക്രീയമായ 4.75 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലായുള്ളത് 12,000 കോടി രൂപയോളമാണ്. ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ അവകാശികള്‍ എത്താതെ കിടക്കുന്നത് 15,167 കോടി രൂപയാണ്. മ്യൂച്ചല്‍ ഫണ്ടുകളില്‍ 17,880 കോടി രൂപയും വരുമിത്.
രണ്ട് വര്‍ഷത്തിലധികം ഇടപാടുകള്‍ നടക്കാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് ഡോര്‍മെന്റ് ആവുന്നത്. അക്കൗണ്ട് ഉടമ മരിച്ചാല്‍ മരണ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയും നല്‍കി അവകാശിക്ക് ഇതിലെ തുക കൈപ്പറ്റാം. അവകാശികളുടെ പേര് നല്‍കിയിട്ടില്ലെങ്കില്‍ 25000 രൂപയ്ക്ക് മുകളിലുള്ള തുകയാണെങ്കില്‍ കോടതിയില്‍ നിന്ന് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് വേണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.