ന്യൂയോര്‍ക്ക്: ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ച് ലോകശ്രദ്ധ നേടിയ രോഗി മരിച്ചു. അമേരിക്കന്‍ സ്വദേശിയായ ഡേവിഡ് ബെന്നെറ്റ് (57) ആണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് ശസ്ത്രക്രിയയിലൂടെ അദ്ദേഹം പന്നിയുടെ ഹൃദയം സ്വീകരിച്ചത്.
മരണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന് മേരിലാന്‍ഡ് മെഡിക്കല്‍ സെന്റര്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സയില്‍ ആയിരുന്നു ബെന്നെറ്റ്. ഇതിനിടെ ബുധനാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. മേരിലാന്‍ഡ് ആശുപത്രിയിലായിരുന്നു ബെന്നെറ്റിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയയും നടന്നത്.
ജനുവരി ഏഴിനായിരുന്നു ബെന്നെറ്റ് ശസ്ത്രക്രിയയിലൂടെ പന്നിയുടെ ഹൃദയം സ്വീകരിച്ചത്. ശസ്ത്രക്രിയ വിജയകരമായത് ശാസ്ത്രലോകത്തിന് തന്നെ അത്ഭുതം ആയിരുന്നു. അവയവമാറ്റ ശസ്ത്രക്രിയയില്‍ ഇത് വളരെ നിര്‍ണായകം ആകുമെന്നായിരുന്നു വിദഗ്ധര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നത്. ശസ്ത്രക്രിയ വിജയകരമായതോടെ ബെന്നെറ്റിന്റെ മകന്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരെ പ്രശംസിച്ചിരുന്നു.
അതേസമയം ബെന്നെറ്റിന്റെ വിയോഗം വലിയ ദു:ഖമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ബാര്‍ട്ട്ലി ഗ്രിഫിത്ത് പറഞ്ഞു. മരണം വരെ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടം നടത്തിയ വ്യക്തിയെ ആണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.