രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

ന്യുഡല്‍ഹി: കേരളത്തിലെ മൂന്നു സീറ്റുകളിലെ അടക്കം രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21 ആണ്.

ജയിക്കാന്‍ കഴിയുന്ന സീറ്റില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ നാളെ ചേരുന്ന എല്‍ഡിഎഫ് യോഗം തീരുമാനം എടുക്കും. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലേക്ക് നീളാനാണ് സാധ്യത.

എ.കെ ആന്റണി, എം.വി ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് തീരുന്നത്. വിജയിക്കാന്‍ കഴിയുന്ന രണ്ടു സീറ്റുകളുടെ വിഭജനം നാളെ വൈകിട്ട് ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. രണ്ട് സീറ്റിലും മത്സരിക്കാനുള്ള സാധ്യതയാണ് സിപിഐഎം പരിശോധിക്കുന്നത്. സീറ്റുവേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ.

എല്‍ജെഡി, എന്‍സിപി, ജെഡിഎസ് എന്നിവരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ സിപിഐക്ക് ഒരു സീറ്റ് നല്‍കുമെന്നാണ് സൂചന. തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥികളേയും തീരുമാനിക്കും. ഒരു സീറ്റിലാണ് യുഡിഎഫിന് വിജയിക്കാനാവുക. എകെ ആന്റണിയുടെ കാലാവധി കഴിഞ്ഞുള്ള ഒഴിവായതിനാല്‍ സീറ്റ് കോണ്‍ഗ്രസിന് തന്നെയാണ്.

മുതിര്‍ന്ന നേതാവ് കെ.വി.തോമസടക്കം സീറ്റിനായി പരസ്യമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിനു തീരുമാനമെടുക്കാനായില്ലെങ്കില്‍, ഹൈക്കാമാന്‍ഡിനു വിടാനാണ് സാധ്യത. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. 31ന് രാവിലെ ഒന്‍പത് മുതല്‍ നാല് വരെയാണ് വോട്ടെടുപ്പ്. വൈക് അഞ്ചിന് വോട്ടെണ്ണല്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.