പഞ്ചാബില്‍ ആപ്പ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും: ചരിത്ര വിജയം ആഘോഷമാക്കാന്‍ വന്‍ ഒരുക്കങ്ങള്‍; കോവിഡ് നിയന്ത്രണങ്ങളില്ല

പഞ്ചാബില്‍ ആപ്പ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും: ചരിത്ര വിജയം ആഘോഷമാക്കാന്‍ വന്‍ ഒരുക്കങ്ങള്‍; കോവിഡ് നിയന്ത്രണങ്ങളില്ല

അമൃത്സര്‍: ഡല്‍ഹിക്ക് പുറത്തെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായി പഞ്ചാബില്‍ ഭഗവന്ത് മന്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ പങ്കെടുക്കും. നാല് ലക്ഷത്തിലേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

കേന്ദ്ര മന്ത്രിമാരെയും സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെയും ചടങ്ങില്‍ നിന്ന് ആപ്പ് ഒഴിവാക്കിയിട്ടുണ്ട്. വന്‍ ഭൂരിപക്ഷം നേടിയാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരമേല്‍ക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്ന പുരുഷന്മാരോട് മഞ്ഞ തലപ്പാവും സ്ത്രീകളോട് മഞ്ഞ ഷാളും അണിയാന്‍ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഡല്‍ഹിക്ക് പുറത്ത് ആംആദ്മി അധികാരത്തില്‍ എത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്. ധീരരക്തസാക്ഷി ഭഗത് സിംങിന്റെ ജന്മഗ്രാമത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ മുഴുവന്‍ ജനങ്ങളേയും ക്ഷണിക്കുന്നതായി നേരത്തെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനാല്‍ ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാകും.

കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. പൊതുപരിപാടികള്‍ക്കുള്ള വിലക്ക് അടക്കമുള്ളവയും നീക്കി. അതേസമയം കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ തുടരുണമെന്നും ഉത്തരവില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.